കസബയിലെ അശ്ലീല സംഭാഷണങ്ങള്‍ക്കെതിരെ കേസെടുക്കും

single-img
12 July 2016

kasaba-mammootty-movie-photos-images-47968

കസബയിലെ അശ്ലീല സംഭാഷണങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി. സിനിമയിലെ സ്ത്രീവിരുദ്ധ അശ്ലീല സംഭാഷണങ്ങള്‍ സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്ന് കെ.സി റോസക്കുട്ടി വ്യക്തമാക്കി.

സിനിമയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മമ്മൂട്ടിയുടെ കഥാപാത്രം നടത്തുന്ന അശ്ലീല സംഭാഷണമാണ് വിവാദമായിരിക്കുന്നത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ പോലീസ് സേനയ്ക്ക് തന്നെ അപകീര്‍ത്തികരമാണെന്ന് റോസക്കുട്ടി പറഞ്ഞു. ചിത്രത്തിലെ മറ്റ് ചില രംഗങ്ങളിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ധാരാളമുണ്ട്.

തിരക്കഥയില്‍ ഇത്തരം ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ അത് പറയാന്‍ താന്‍ തയ്യാറല്ലെന്ന് പറയാന്‍ മമ്മൂട്ടിയെപ്പോലൊരു മുതിര്‍ന്ന നടന്‍ പറയണമായിരുന്നെന്ന് കമ്മീഷന്‍ പറഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ബെല്‍റ്റില്‍ പിടിച്ചാണ് മമ്മുട്ടിയുടെ കഥാപാത്രം അശ്ലീല സംഭാഷണം പറയുന്നത്. മാസമുറ തെറ്റിക്കാന്‍ തനിക്ക് കഴിയുമെന്നായിരുന്നു വിവാദ ഡയലോഗ്.