മയ്യഴി പുഴയുടെ തീരങ്ങളിൽ

helicopter view of mahe bridgeഎം.മുകുന്ദന്റെ മയ്യഴി ഇന്ന് ലോകമെങ്ങുമുള്ള മലയാള സാഹിത്യ ആസ്വാദകർക്ക് ഏറ്റവും കാല്പനികമായ ഒരു ഇടമാണ്.അതുകൊണ്ടുതന്നെയാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും മയ്യഴിയിലേക്കൊരു യാത്ര പോകണമെന്ന് മലയാളികൾ ആഗ്രഹിക്കുന്നതും.മുകുന്ദന്റെ തൂലികയിലൂടെ മലയാളിയുടെ മനസിൽ ഗൃഹാതുരത്വം വിതറിയ മാഹി (മയ്യഴി) എന്ന പഴയ ഫ്രഞ്ച് കോളനി രാജ്യത്തെ ശ്രദ്ധേയമായ ടുറിസ്റ്റ് കേന്ദ്രമായി വളരുകയാണ്.

മയ്യഴിപ്പുഴയുടെ കനവിൽ ലഭിച്ച പ്രകൃതി സൗധര്യത്തിന് പുറമെ ഫ്രഞ്ച് ഭരണത്തിന്റെ സാംസ്ക്കാരിക ഭൗതിക ശേഷിപ്പുകളും ചരിത്രപരമായ പ്രത്യേകതകളും മയ്യഴിയിലേക്ക് നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

ഏകദേശം 9 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്‌തൃതിയുള്ള മാഹി എന്ന കൊച്ചു പട്ടണം കോഴിക്കോട് ജില്ലയിലെ വാടകരയ്ക്കും കണ്ണൂർ ജില്ലയിലെ തലശേരിക്കും ഇടയിലാണ് സ്ഥിതി ചെയുന്നത്.കോഴിക്കോടുനിന്ന് 58 കിലോമീറ്റർ അകലെയാണ് മാഹി.അതേസമയം,മാഹി ഉൾപ്പെടുന്ന പോണ്ടിച്ചേരി സംസ്ഥാനത്തേക്ക് ഇവിടെ നിന്ന് 630 കിലോമീറ്റർ ദൂരമുണ്ട്.

ഫ്രഞ്ച് ഭരണത്തിന് എതിരെ നിലനിന്ന ചരിത്രമുണ്ട് മയ്യഴിക്ക് പറയാൻ.ഇതിന്റെ സ്മരണാർത്ഥം തയ്യാറാക്കിയ രബീന്ദ്രനാഥ ടാഗോർ പാർക്കാണ് മാഹിയിലെ ഒരു പ്രധാന ടുറിസ്റ്റ് ആകർഷണം.മയ്യഴിപുഴയും, ബോട്ടിങ്ങും , അവിടെ നിന്ന് മാത്രം കാണാനാകുന്ന അപൂർവ്വസുന്ദരമായ സൂര്യാസ്തമയവുമൊക്കെ സഞ്ചാരികൾക്ക് അപൂർവ അനുഭവങ്ങളാകും.മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ സഞ്ചാരികൾക്ക് ബോട്ട് സവാരി നടത്താൻ അവസരമുണ്ട്.

മയ്യഴി തീരത്തെ വിളക്ക് മരവും ഫ്രഞ്ച് കോട്ടയുടെ അവശിഷ്ടങ്ങളും സഞ്ചാരികളുടെ മനസ് കുളിർപ്പിക്കും.തച്ചോളി ഒതേനന്റെ കോട്ട,പുഴക്കൽ ജുമാ മസ്ജിദ്,സെന്റ് തെരേസ പള്ളി,ശ്രീകൃഷ്ണ ക്ഷേത്രം,ശ്രീനാരായണ മഠം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.