ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

single-img
11 July 2016

Biju-Peedanam

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. പള്ളം ബീച്ചില്‍ ഉണ്ണിയാടന്‍ പുരക്കല്‍ ബീഹാറി ബിജുവിനെ (34) യാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ടാണ് 38 കാരിയായ യുവതിയെ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകയറി പീഡനത്തിന് ഇരയാക്കിയത്. അമ്മയോടൊപ്പമാണ് യുവതി താമസിക്കുന്നത്. അമ്മ ഇല്ലാത്ത തക്കം നോക്കി വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ പ്രതി യുവതിയെ വീടിന് സമീപത്തെ ഷെഡില്‍ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരപീഡനത്തിന് ഇരയായ യുവതി രക്തം വാര്‍ന്ന് ഷെഡില്‍ കിടക്കുകയായിരുന്നു.

നാട്ടിക ബീച്ചിലെ ഓല ഷെഡില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് തൃശൂര്‍ മെഡിക്കല്‍ കൊളേജ് അധികൃതര്‍ വ്യക്തമാക്കി.