സുല്‍ത്താന്‍ തന്റെ ജീവിതകഥ മോഷ്ടിച്ചത്; പണം തരാതെ സല്‍മാന്‍ വഞ്ചിച്ചുവെന്ന് യുവാവ്

single-img
11 July 2016

FotorCreated95

തന്റെ ജീവിതകഥയാണ് സുല്‍ത്താന്‍ എന്നും 20 കോടി രൂപ തരാമെന്നു പറഞ്ഞശേഷം പിന്നീട് വഞ്ചിക്കുകയായിരുന്നെന്നും ബിഹാറിലെ മുസാഫര്‍ സ്വദേശിയായ സബീര്‍ അന്‍സാരി .ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യഷ്‌രാജ് ഫിലിംസ്, സംവിധായകന്‍ ആലി അബ്ബാസ്, സല്‍മാന്‍ ഖാന്‍, അനുഷ്‌ക ശര്‍മ എന്നിവര്‍ക്കെതിരെ സബീര്‍ കോടതിയെ സമീപിച്ചു. മുസാഫര്‍പൂര്‍ സി.ജെ.എം കോടതിയിലാണ് സബീര്‍ പരാതി നല്‍കിയത്. സിനിമയുടെ ആദ്യന്തം തന്റെ ജീവിതകഥയാണെന്ന് സബീര്‍ അവകാശപ്പെട്ടു.

നേരത്തെ സല്‍മാന്‍ തന്നെ സമീപിച്ചിരുന്നു. 20 കോടി രൂപ തരാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് സിനിമ ഇപ്പോള്‍ ചെയ്യുന്നില്ലെന്ന് സല്‍മാന്‍ അറിയിച്ചു. എന്നാല്‍ സുല്‍ത്താന്‍ റിലീസ് ചെയ്തപ്പോഴാണ് അത് തന്റെ കഥയാണെന്ന് മനസിലായതെന്ന് സബീര്‍ പറയുന്നു. സബീറിന്റെ പരാതിയില്‍ കോടതി ജൂലൈ 12ന് വാദം കേള്‍ക്കും.