പ്രമേഹ പാരമ്പര്യമുള്ളവരുടെ ശ്രദ്ധക്ക്

single-img
11 July 2016

diabetes-treatment

നഗര ജീവിത ശൈലി ഗ്രാമങ്ങളിലേക്കും വ്യാപിച്ചതോടെ ജീവിത ശൈലീ രോഗങ്ങൾ നാട്ടിൻപുറത്തുമെത്തി.കായികാധ്വാനം ഇല്ലാതെയായി.ഭക്ഷണ ശീലങ്ങളും പാടുമാറി.അതിനാൽ പ്രമേഹത്തിനു ഗ്രാമ നഗര ഭേദങ്ങളില്ല.നഗരത്തിലുള്ളതുപോലെതന്നെ ഗ്രാമത്തിലും പ്രേമേഹ ബാധിതരുടെ എന്നതിൽ വർധനവുണ്ടായി..

എല്ലാം മധുരം തന്നെ…
ചായയ്ക്ക് രണ്ടു സ്പൂൺ പഞ്ചസാര ഉപയോഗിച്ചു വരുന്നവർ ഒരു സ്പൂണിൽ നിർത്തിയാൽ അത്രയും നല്ലത്.തേൻ,ശർക്കര,കരിപ്പെട്ടി,കൽക്കണ്ടം എന്നിവയിലെല്ലാം മധുരമുണ്ട്.ഒന്നും സേഫാണെന്നു പറയാനാവില്ല.എല്ലാത്തിലും ഗ്ളൂക്കോസ് അല്ലെങ്കിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്.

തേൻ ആന്റിഓക്സിഡന്റാണ്‌,പക്ഷെ…
തേൻ സിറപ്പിന്റെ രൂപത്തിലായതിനാൽ മധുരം കൂടുതലാണ്.ഗാഢതയേറിയതിനാൽ  കുറച്ച് കഴിച്ചാൽ മതി.തേനിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ടെന്ന് കരുതി ഒരു പ്രേമേഹ രോഗി പഞ്ചസാരയ്ക്ക് പകരം തേൻ കഴിക്കുന്നത് ഗുണകരമല്ല.
തടയാനാകില്ല;വൈകിപ്പിക്കാം..
മുൻകരുതലുകളെടുത്ത് പ്രമേഹ സാധ്യത പൂർണ്ണമായും തടയാൻ നമുക്കാവില്ല.പക്ഷെ രോഗം വരുന്നത് ഒരു പരിധിവരെ താമസിപ്പിക്കാനാകും.

പ്രമേഹ ലക്ഷണങ്ങൾ അവഗണിക്കരുത്..
അമിതമായ ദാഹവും വിശപ്പും,അസഹ്യമായ ക്ഷീണം,അമിതമായ വിയർപ്പ് എന്നിവയൊക്കെ അനുഭവപ്പെട്ടാൽ രക്ത പരിശോധനയ്ക്കു വിധേയമാകണം.പ്രമേഹമുണ്ടെന്ന് തെളിഞ്ഞാൽ അപ്പോൾത്തന്നെ ആഹാര നിയന്ത്രണത്തിലൂടെ 50 ശതമാനം,വ്യായാമത്തിലൂടെ 25 ശതമാനം,മരുന്നിലൂടെ 25 ശതമാനം എന്നിങ്ങനെ പ്രമേഹം നിയന്ത്രിക്കാനാകും