അച്ചന്കോവിൽ റിസര്വ് ഫോറസ്റ്റിന് നടുവിലൂടെയൊഴുകുന്ന ആറിലൂടൊരു കുട്ടവഞ്ചിയിൽ യാത്രചെയ്യാം.

Konniകുട്ടവഞ്ചിയിലൊന്ന് യാത്രചെയ്യാന് മോഹിക്കാത്തവര് ആരെങ്കിലുമുണ്ടാകുമോ? എന്നാല്, ആ മോഹം ഇതാ കുറഞ്ഞ ചെലവില് സാധ്യമാകുന്നു. പത്തനംതിട്ട കോന്നിയിലെ അടവിയിലാണ് സഞ്ചാരികള്ക്കായി കുട്ടവഞ്ചി സംവിധാനം ഒരുക്കിയിട്ടുള്ളത്. നിങ്ങള്ക്ക് കുട്ടവഞ്ചിയില് കയറാം, കിലോമീറ്ററോളം യാത്ര ചെയ്യാം. വനത്തിന്റെ ഭംഗിയും ആറിന്റെ ആഴവും ഒഴുക്കും ആസ്വദിക്കാം. കോന്നി ഇക്കോ ടൂറിസം പ്രൊജക്ടിന്റെ ഭാഗമായുള്ള കുട്ടവഞ്ചി യാത്ര അച്ചന്കോവില് റിസര്വ് ഫോറസ്റ്റിന് നടുവിലൂടെയൊഴുകുന്ന ആറിലാണ് നടത്തുന്നത്.
സഞ്ചാരികള്ക്ക് കോന്നിയില് നിന്ന് ബസ് മുഖേനെയോ സ്വകാര്യ വാഹനങ്ങള് മുഖേനെയോ ഇവിടെ എത്താവുന്നതാണ്. കോന്നി ജംഗ്ഷനില് നിന്ന് കോന്നി – തണ്ണിത്തോട് റോഡില് മണ്ണീറയ്ക്ക് സമീപമാണ് ഈ കുട്ടവഞ്ചി സഞ്ചാരത്തിനുള്ള സൌകര്യമുള്ളത്. കോന്നിയില് നിന്ന് ഏതാണ്ട് 11 കിലോമീറ്റര് ദൂരമുണ്ട് ഇവിടേക്ക്. ഞായര് ഉള്പ്പടെ എല്ലാ ദിവസവും ഇവിടെ കുട്ടവഞ്ചി സഞ്ചാരത്തിനുള്ള സൌകര്യങ്ങള് ഒരുക്കിയിട്ടുണ്ട്.
നാലുപേര്ക്കാണ് ഒരു കുട്ടവഞ്ചിയില് സഞ്ചരിക്കാന് കഴിയുക. വെള്ളത്തിന്റെ അളവ് കുറഞ്ഞ വേനല്ക്കാലത്ത് കുട്ടവഞ്ചിയാത്രയുടെ ദൈര്ഘ്യം കുറയ്ക്കും. 400 രൂപയാണ് ഒരു ബോട്ടിന്റെ ചാര്ജ്ജ്. രണ്ട് കിലോമീറ്റര് സഞ്ചരിക്കണമെങ്കില് ചാര്ജ്ജ് 800 രൂപയും നാലുകിലോമീറ്റര് ദൂരം പോകണമെങ്കില് അത് 1200 രൂപയുമായിരിക്കും. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിക്കേണ്ടത് നിര്ബന്ധമാണ്.