5 വർഷം മുൻപ് മരണപ്പെട്ടുവെന്ന് വിശ്വസിച്ച ഭാര്യയെ വീണ്ടും കണ്ടുമുട്ടി;എന്നാൽ കഥയിൽ അപ്രതീക്ഷിത വഴിത്തിരിവ്

single-img
8 July 2016

bampw-black-and-white-couple-hand-hands-Favim.com-420631

വിവാഹം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു ശേഷം നിഗൂഢമായ സാഹചര്യത്തിൽ കാണാതായ തന്റെ ഭാര്യയെ കഴിഞ്ഞ 5 വർഷങ്ങളായി ഹാതിം അൻസാരി തിരയുകയായിരുന്നു.അമാനയെ കണ്ടെത്താൻ പോലീസിനെ സമീപിച്ചെങ്കിലും വിധി അയാൾക്കെതിരായിരുന്നു.
അമാന മരിച്ചുവെന്ന് തന്നെ സുഹൃത്തുക്കളും ബന്ധുക്കളും വിശ്വസിച്ചു.എന്നാൽ ഉത്തർപ്രേദേശിൽ അമാന ജീവനോടെയുണ്ടെന്ന് 5 വർഷങ്ങൾക്ക് ശേഷം അറിയുന്നു.എന്നാൽ വിധി മറ്റൊരു രൂപത്തിലാണ് അവർക്കിടയിൽ എത്തിയത്.
വളരെ ആർഭാട പൂർണമായ വിവാഹമായിരുന്നു ഹാതിം അൻസാരിയുടെയും അമാനയുടെയും.വിവാഹത്തിന് ഏതാനും ദിവസത്തിനു ശേഷം ഫരീദാബാദിൽ ജോലിതേടിപ്പോയ ഹതീമിന് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചു.തിരക്കേറിയ ജോലിയുടെ സമയങ്ങളിൽ ഭാര്യ എന്ത് ചെയ്യുകയാണെന്ന് ഹാതിം ശ്രദ്ധിച്ചിരുന്നില്ല.
അമാന ഗാസിയാബാദിലുള്ള ഒരാളുമായി പ്രണയത്തിലാവുകയും അയാളോടൊപ്പം പോവുകയും ചെയ്തു.ഇക്കഥകളൊന്നും അറിയാതെ ഹാതിം കഴിഞ്ഞ 5 വര്ഷങ്ങളായി ഭാര്യയെ തിരയുകയായിരുന്നു.അമാനയുടെ തിരോധാനത്തിന് കാരണം ഹാതിം ആണെന്ന് വിശ്വസിച്ച അവളുടെ മാതാപിതാക്കൾ ഹതീമിനെതിരെ കേസെടുക്കുകയും അയാൾ ജയിലിലാവുകയും ചെയ്തിരുന്നു.തെളിവില്ലാത്തതിനാൽ പിന്നീട് ഇയാളെ വെറുതെ വിടുകയായിരുന്നു.
പിന്നീട് ഹതീമിന്റെ ബന്ധുവിന്റെ ഫോൺ സംഭാഷണത്തിലൂടെയാണ് അമാന ജീവനോടെയുണ്ടെന്ന വിവരം അറിയുന്നത്.ഉടൻ പോലീസിനെ അറിയിച്ചെങ്കിലും ഹാതിമിനൊപ്പം പോകാൻ താത്പര്യമില്ലെന്നും താൻ സ്നേഹിച്ച പുരുഷനുമായി ജീവിക്കുകയാണെന്നും അമാന അറിയിച്ചു.