പാലങ്ങളുടെയും റോഡുകളുടെയും വികസനത്തിന് 5000 കോടി രൂപ

single-img
8 July 2016

budget_st_070816
തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിനായി പാലങ്ങളുടെയും റോഡുകളുടെയും വികസനത്തിന് മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 5000 കോടി രൂപ അനുവദിക്കും. 2200 കോടിയുടെ 110 റോഡുകള്‍.16 റെയില്‍വേ മേല്‍പ്പാലങ്ങള്‍ അനുവദിക്കും. 295 കോടി രൂപ. എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അഞ്ചു കോടി രൂപ വീതവും ഇതിലുണ്ടാകും. എട്ട് ഫ്‌ളൈ ഓവറുകള്‍ക്ക് 150 കോടിയും അണ്ടര്‍പാസുകള്‍ക്കും 17 ബൈപ്പാസുകള്‍ക്കും 357 കോടി അനുവദിക്കും. പത്തു കോടിക്ക് മുകളിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.