അമേരിക്കയിൽ പ്രതിഷേധക്കാരുടെ വെടിവെയ്പ്പിൽ നാലു പോലീസുകാർ കൊല്ലപ്പെട്ടു

single-img
8 July 2016

_90326538_033954242-1

അമേരിക്കയിൽ കറുത്തവർഗക്കാരെ പോലീസ് വെടിവച്ചു കൊന്നതിൽ പ്രതിഷേധിച്ച് ഡാളസിൽ നടന്ന മാർച്ചിൽ പോലീസിനു നേർക്ക് വെടിവയ്പ്. നാല് പോലീസുകാർ കൊല്ലപ്പെട്ടു. ഏഴു പോലീസുകാർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

 

വ്യാഴാഴ്ച രാത്രിയിൽ നടന്ന മാർച്ചിനിടെ ഒളിപ്പോരാളികളായ രണ്ടു പേർ പോലീസിനു നേരെ വെടിവയ്ക്കുകയായിരുന്നു. പ്രാദേശിക സമയം രാത്രി 8.45 നായിരുന്നു ക്രമണം ഉണ്ടായത്. പ്രതികളിലൊരാളുടെ ചിത്രം പോലീസ് ടിറ്ററിലൂടെ പുറത്തുവിട്ടു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.മിനിസോട്ടയിലും ലൂസിയാനയിലും ഉണ്ടായ പോലീസ് വെടിവയ്പിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.