ബജറ്റ് അവതരണം തുടങ്ങി

single-img
8 July 2016

13607735_568585483350158_1114681069_n (1)പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ തുടങ്ങി. 2016–17 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് രണ്ട് വര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും ഉണ്ടാകില്ല.ക്ഷേമപെന്‍ഷനുകളിലെ ബാക്കിയുള്ള കുടിശ്ശിക ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കും.

ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 68 കോടി രൂപ നീക്കിവെക്കും. പട്ടികവർഗക്കാർക്ക് വീടും സ്ഥലവും വാങ്ങാൻ 450 കോടി അനവദിക്കും. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ക്ഷേമനിധി വിഹിതം ഏർപ്പെടുത്തി.

സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക പദ്ധതിപെന്‍ഷനുകള്‍ ബാങ്കുവഴിയാക്കും. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കും. ഒരു മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും. ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും പെന്‍ഷന്‍ കൊണ്ടുവരും. അഗതികള്‍ക്കുള്ള ആശ്രയ പദ്ധതി വിപുലീകരിക്കും. ആരോഗ്യ ഇന്‍ഷുറന്‍സിന് 1000 കോടി നീക്കിവെക്കുകയാണെന്നും ഐസക് പറഞ്ഞു.എല്ലാവർക്കും വീട്, വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കും