ടൂറിസം മാപ്പിൽ കേരളം പുതിയ 69 സ്ഥലങ്ങൾകൂടി ചേർക്കുന്നു

single-img
8 July 2016

Kerala-tourism

കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന പുതിയ യാത്ര അനുഭവങ്ങൾക്ക് വേദിയൊരുക്കുകയാണ് കേരള ടൂറിസം….

അറിയപ്പെടാത്ത, കേരളത്തിന്റെ ഉള്ളറകളിലേക്ക് എത്തിപ്പെടാൻ സഞ്ചാരികളെ സഹായിക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ്  കേരള സംസ്ഥാന ടൂറിസം ബോർഡ്.
ഹിന്ദുവിന്റെ  പുതിയ റിപ്പോർട് പ്രകാരം 17 പുതിയ സ്ഥലങ്ങൾ സംസ്ഥാന ടൂറിസം മാപ്പിൽ ഉൾപെടുത്താൻ ലക്ഷ്യമിട്ടിരിക്കുന്നു.ഇതിനോടകം തന്നെ കേരള ഡെസ്റ്റിനേഷൻ പദ്ധതിയുടെ കീഴിൽ 52 പുതിയ സ്ഥലങ്ങളെ ടൂറിസം മേഖലകളായി ഉയർത്തികൊണ്ടുവന്നിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികളെ ആകർഷിക്കുന്നതാണ് പുതിയ 69 സ്ഥലങ്ങൾ.തിരുവനന്തപുരം കൊല്ലം എറണാകുളം മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 17 സ്ഥലങ്ങൾ കേരളത്തിന്റെ മനോഹാരിതയെ കാണിക്കുന്നതാണ്.പ്രാദേശികമായി അറിയപ്പെടുന്ന സ്ഥലങ്ങളെ വിദേശ സഞ്ചാരികൾക്കിടയിൽ എത്തിക്കുകയാണ് ടൂറിസം ബോർഡിന്റെ ലക്ഷ്യം.
കോവളം ബീച്ചിൽ നിന്നും അത്ര അകലെയല്ലാതെ സ്ഥലമാണ് ചൗവര.തലസ്ഥാന നഗരിയിൽ നിന്നും 17 പുതിയ സ്ഥലങ്ങളിൽ ഇടം പിടിച്ചത് ഈ സ്ഥലം മാത്രമാണ്…