ബംഗ്ലാദേശിൽ ഈദ് സംഗമ വേദിയിലെ സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.

single-img
7 July 2016

Bangladesh-blast2

ബംഗ്ലാദേശിലെ ഏറ്റവും വലിയ ഈദ് സംഗമ വേദിയിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. ഒമ്പതു പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനമാണെന്ന് കരുതുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ബംഗ്ലാദേശ് വാര്‍ത്താ വിതരണ മന്ത്രി ഹസനുള്‍ ഹഖ് ഇനു അറിയിച്ചു. ഈദ് നമസ്‌ക്കാര സ്ഥലത്ത് ജനങ്ങളെ നിയന്ത്രിക്കുന്ന പോലീസുകാരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലസ്‌ഥാന നഗരമായ ധാക്കയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള കിഷോറെഗഞ്ച് ജില്ലയിലെ ഈദ് ചടങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഈദ് നമസ്കാരത്തിനായി മൂന്നു ലക്ഷത്തോളം വിശ്വാസികൾ ഇവിടെ സംഗമിച്ചിരുന്നു. ബംഗ്ലാദേശിലെ ഏറ്റവും വലിയ ഈദ് സംഗമമാണ് ഇവിടെ നടക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല

22 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്ന് ഒരാഴ്ച പിന്നിടുന്ന അവസരത്തിലാണ് ബംഗ്ലാദേശില്‍ വീണ്ടും സ്ഫോടനമുണ്ടായിരിക്കുന്നത്.