ഭിന്നലിംഗക്കാർക്ക് ജോലി :വാതിൽ തുറന്ന് കൊച്ചി മെട്രോ

single-img
7 July 2016

kochi_metro_759

ഇരുൾ വീണ ഇടമല്ല,വെളിച്ചമുള്ള ഇടത്തേക്ക് കൊച്ചി മെട്രോ റെയിൽ അവരെ കൈപിടിച്ചു കൊണ്ടുപോകുന്നു.നഗരത്തിലെ ഭിന്നലിംഗക്കാർ പുനരധിവസിപ്പിക്കാൻ തയ്യാറാണെന്ന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് പറഞ്ഞു .കൊച്ചി മെട്രോയുടെ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ ഇവരുമുണ്ടാകും.കൊച്ചി സിറ്റി പോലീസുമായി സഹകരിച്ചായിരിക്കും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയെന്നു അദ്ദേഹം പറഞ്ഞു.

 
കൊച്ചി നഗരത്തിൽ 128 ഭിന്നലിംഗക്കാർ ഉണ്ടെന്നാണ് കണക്കുകൾ.അവരിൽ ഏറെയും തൊഴിൽ രഹിതരും സമൂഹത്തിൽ അവഗണന അനുഭവിക്കുന്നവരുമാണ്.കഴിഞ്ഞ ദിവസം പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് ഇവർ നടത്തിയ മാർച്ചിൽ ഉന്നയിച്ച ഒരു പ്രധാന പരാതിയെന്ന നിലയിലാണ് തൊഴിൽ പ്രശ്നത്തിൽ കമ്മീഷണർ ഇടപെട്ടത്.

 
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നു മാറ്റിനിർത്തപ്പെട്ടിരിക്കുന്ന ഇവരെ പൊതുഇടങ്ങളിലേക്കു കൊണ്ടുവന്നാൽ ഇവർക്കും സാധാരണ ജീവിതം നയിക്കാനാകുമെന്നും കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് പറഞ്ഞു.സമൂഹത്തിനു ഭിന്നലിംഗക്കാരോടുള്ള മനോഭാവം മാറ്റാനാണ് കെ.എം.ആർ.എൽ ശ്രമിക്കുന്നതെന്നത്.മെട്രോയ്ക്ക് ഇതുവഴി മാനുഷിക മുഖം ലഭിക്കും.മറ്റുള്ളവർ ചെയ്യുന്ന ഏതു ജോലിയും ഭിന്നലിംഗക്കാർക്കും ചെയ്യാൻ കഴിയും.അകറ്റിനിർത്തപ്പെടേണ്ടവരല്ല ഇവർ എന്ന സന്ദേശം സമൂഹത്തിനു നൽകാനാണ് ശ്രമമെന്ന അദ്ദേഹം പറഞ്ഞു.