എൽ ഡി എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ

single-img
7 July 2016

THOMAS ISAAC

തിരുവനതപുരം ;എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും .കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണെങ്കിലും ജനക്ഷേമ പദ്ധതികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ബജറ്റായിരിക്കും ഇതെന്നാണ് സൂചന .ധനമന്ത്രി ഡോ തോമസ് ഐസക് കോവളം ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ ബജറ്റ് എഴുത്തു പൂർത്തിയാക്കി.
നികുതി നിരക്കുകൾ കൂട്ടാതെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ബജറ്റായിരിക്കും മന്ത്രി തോമസ് ഐസക്  അവതരിപ്പിക്കുക .നികുതി വരുമാനം ഇരുപത്തിയഞ്ചു ശതമാനം വർധിപ്പിക്കുകയും ജിഎസ്ടി വരുകയും ചെയ്താൽ സംസ്ഥാനത്തിന്റെ റെവന്യൂ കമ്മി അഞ്ചുവർഷത്തിനിടെ ഇല്ലാതാകും എന്നാണ് ധനമന്ത്രിയുടെ വിലയിരുത്തൽ .