ഗ്രൂപ്പുകളി വച്ചുപൊറുപ്പിക്കില്ലെന്ന് രാഹുല്‍ഗാന്ധി

single-img
7 July 2016

rahul-gandhi-bjp-clash2
ന്യുഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനെതിരെ രാഹുല്‍ ഗാന്ധി. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ട്ടിയില്‍ ഗ്രൂപ്പിസം അനുവദിക്കില്ല. അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നാല്‍ മതി. ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തി സംസാരിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് ഉണ്ടാകില്ല. കേരളത്തിലെ സംഘടന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തിലാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

പാര്‍ട്ടിയാണ് വലുത് ഗ്രൂപ്പുകളല്ല. ഗ്രൂപ്പ് കളിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടി വിടാം. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ വ്യക്തിപരമായി ആര്‍ക്കെങ്കിലും ആരോപണം ഉന്നയിക്കരുതെന്ന് രാഹുല്‍ യോഗത്തില്‍ ആമുഖമായി പറഞ്ഞു. തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമാണുള്ളത്. തോല്‍വിയുടെ ഉത്തരവാദിത്വം ആരിലും അടിച്ചേല്‍പ്പിക്കാന്‍ നോക്കരുതെന്നും രാഹുല്‍പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് രാഹുല്‍ ഗാന്ധി പൂര്‍ണ പിന്തുണയാണ് നല്‍കിയത്. കേരളത്തിലെ ജംബോ കമ്മറ്റികള്‍ പിരിച്ചു വിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. യോഗത്തിന് ശേഷം നേതാക്കളുമായി രാഹുല്‍ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തി. മുപ്പതോളം നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാവ് എ.കെ ആന്റണി, പി.ജെ കുര്യന്‍ എന്നിവരുമായാണ് രാഹുല്‍ ഗാന്ധി ആദ്യം കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിന് മുമ്പ് തന്നെ വി.എം സുധീരനുമായി രാഹുല്‍ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.