കുളച്ചൽ  തുറമുഖ പദ്ധതി വിഴിഞ്ഞത്തിനു തിരിച്ചടിയാകും

single-img
7 July 2016

1441777294Ennore-Port-invites-EoIs-for-its-box-terminal-plan-through-PPP-modelതമിഴ്‌നാട്ടിലെ കുളച്ചലിൽ തുറമുഖം നിർമ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ തത്വത്തിൽ അനുമതി നൽകി. വിഴിഞ്ഞം പദ്ധതിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ് കേന്ദ്രത്തിന്റെ ഈ  തീരുമാനം.തമിഴ്നാട്ടിലെ മൂന്നു പ്രധാന തുറമുഖങ്ങളുടെ പ്രാരംഭ ഓഹരിനിക്ഷേപം ഉപയോഗപ്പെടുത്തി തുറമുഖ നിർമ്മാണത്തിനായി  സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും.ചിദംബരനാർ തുറമുഖ ട്രസ്റ് ,ചെന്നൈ തുറമുഖ ട്രസ്റ് ,കാമരാജൻ പോർട് ലിമിറ്റഡ് എന്നീ തുറമുഖങ്ങളാണ് പ്രാരംഭ നിക്ഷേപം നടത്തുന്നത്.

 

 

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുൻപോട്ടു നീങ്ങുന്നതിനിടയിലാണ്  കേരളത്തിന് തൊട്ടടുത്ത്‌ ഒരു വൻകിട തുറമുഖ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകുന്നത്.21,000 കോടി രൂപയുടെ പദ്ധതിയാണ് കുളച്ചലിനടുത്തുള്ള ഇണയത്തു ലക്ഷ്യമിടുന്നത് .ആദ്യ ഘട്ടത്തിൽ 20 ലക്ഷം യുണിറ്റ് കണ്ടയ്‌നറുകൾ ഇവിടെ കൈകാര്യം ചെയ്യും ,ക്രമേണെ ഇത് 80 ലക്ഷമാക്കും .നിലവിൽ സിംഗപ്പുർ,കൊളംബോ എന്നി അന്താരാഷ്ട്ര തുറമുഖങ്ങളിലൂടെയാണ് മിക്ക ചരക്കു നീക്കവും നടക്കുന്നത്.ഇതിലൂടെ 1,500 കോടി രൂപയുടെ നഷ്ടമാണ് പ്രതി വർഷം ഇന്ത്യക്കുണ്ടാവുന്നത് അതിനാൽ ഇന്ത്യയുടെ ചരക്കു നിക്കതിനുള്ള കവാടമായി കുളച്ചലിനെ മാറ്റുക എന്നതാണ്  ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോടു വിശധികരിച്ചു.
അതേസമയം പ്രകൃതിദത്തമായ തുറമുഖമെന്ന നിലയിൽ വൻകിട കപ്പലുകൾ അടുപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുൻപോട്ടു പോകുന്നത് .എന്നാൽ കുളച്ചൽ പദ്ധതിക്ക് കേന്ദ്രം അനുമതി കൊടുത്തതോടെ വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടിയാകും എന്ന ആശങ്കയിലാണ് കേരളം .