ധാക്ക ആക്രമത്തിനു ഭീകരരെ പ്രേരിപ്പിച്ചത് സക്കീർ നായിക്കിന്റെ പ്രസംഗങ്ങളെന്ന് ബംഗ്ലാദേശ്

single-img
7 July 2016

Untitled-1
ഇസ്‌ളാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സക്കീര്‍ നായിക് പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. നിരവധി പേര്‍ മരിക്കാനിടയായ ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിച്ചത് ഇദ്ദേഹത്തിന്റെ പ്രസംഗമാണെന്ന് ആരോപണമുയർന്നിരുന്നു.ബംഗ്‌ളാദേശില്‍ഏറെ ആരാധകരുള്ള പ്രഭാഷകനാണ് സക്കീര്‍ നായിക്.

അതേസമയം ധാക്ക തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഏത് വിധത്തിലുമുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് ഡോ.സക്കീര്‍ നായിക് പറഞ്ഞു.താന്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നു പറയുന്നതില്‍ യാതൊരടിസ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരന്വേഷണ ഏജന്‍സിയും സക്കീര്‍ നായിക് ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. തന്റെ എല്ലാ പ്രസംഗങ്ങളെയും ആഭ്യന്തര മന്ത്രാലയം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധി പേര്‍ എന്റെ അനുയായികളായുണ്ട്. ഇവര്‍ എന്നില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടവരാവാം. പക്ഷേ അവരെയൊന്നും എനിക്ക് അറിയില്ല. എന്നെ താഴ്ത്തിക്കെട്ടാന്‍ ഇവര്‍ എന്റെ ഫോട്ടോ ഉപയോഗിക്കുകയും വാക്കുകളെ വളച്ചൊടിക്കുകയും ചെയ്യുന്നു. സക്കീര്‍ പറഞ്ഞു. സക്കീറിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് നിയമവിദഗ്ധര്‍ പരിശോധിച്ച് വരികയാണെന്നും ബംഗ്ലാദേശ് മന്ത്രി ഹസ്സനുള്‍ ഹഖ് അറിയിച്ചിരുന്നു.

ആക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാളായ റോഹന്‍ ഇംതിയാസ് സക്കീറിന്റെ പ്രസംഗങ്ങള്‍ തന്റെ ഫേസ് ബുക്ക് പെജില്‍ പോസ്സറ്റ് ചെയ്തതായി ബംഗ്ലാദേശി പത്രമായ ഡെയ്ലി സ്റ്റാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതിനിടെ ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടുന്നവരാണ് ഇന്ത്യയും ബംഗ്‌ളാദേശുമെന്നും സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ സര്‍ക്കാറിന് ആശങ്കയുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു