മലയാളത്തിലെ ആദ്യ നഗ്‌നചിത്രം ‘ചായം പൂശിയ വീടി’ന് പ്രദര്‍ശനാനുമതി

single-img
7 July 2016

maxresdefault (1)
ഏറെ കടമ്പകള്‍ കടന്ന് മലയാളത്തിലെ ആദ്യ ‘നഗ്നചിത്ര’മായ ചായം പൂശിയ വീടിന് ഒടുവിൽ പ്രദർശനാനുമതി.എ സര്‍ട്ടിഫിക്കറ്റോടെ ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഐ എഫ് എഫ് കെയില്‍ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

നായികയെ പൂര്‍ണ്ണ നഗ്‌നയായി കാണിച്ചിരിക്കുന്ന ചില സീനുകള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനം വിലങ്ങു തടിയായി. ചിത്രത്തില്‍ നിന്നും ഒരു സീന്‍ പോലും ഒഴിവാക്കില്ലെന്ന നിലപാടില്‍ സംവിധായകരും ഉറച്ചു നിന്നു. ഒടുവില്‍ ഹൈക്കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനു വിരാമമായി. കലാധരനും ബോളിവുഡ് നടി നേഹ മഹാജനുമാണ് പ്രധാന കഥാപാത്രങ്ങള്‍ ആയെത്തുന്നത്.