ക്രിസ്ത്യന്‍ സഭാ കോടതി നൽകുന്ന വിവാഹമോചനത്തിന് നിയമസാധുതയില്ല:സുപ്രീം കോടതി

single-img
5 July 2016

Supreme Court of India--621x414--621x414

സഭാക്കോടതി നൽകുന്ന വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ഇത്തരം കോടതികളില്‍ നിന്ന് വിവാഹ മോചനം നേടിയവര്‍ പുനര്‍വിവാഹിതരാകുന്നത് കുറ്റകരമായി കണക്കാക്കേണ്ടി വരുമെന്നും പരമോന്നത കോടതി പരാമര്‍ശിച്ചു. സിവില്‍ കോടതികളില്‍ നിന്നാണ് വിവാഹമോചനം നേടേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറും ജസ്റ്റിസ് ‍ഡി.വൈ.ചന്ദ്രചൂഢും അടങ്ങുന്ന ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. സഭാക്കോടതിയിൽ നിന്നുള്ള വിവാഹമോചനങ്ങൾക്ക് നിയമസാധുത തേടി ബെംഗളൂരു ആസ്ഥാനമായ അഭിഭാഷകൻ ക്ലാറെൻസ് പയസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

മോളി ജോസഫ്/ ജോര്‍ജ് സെബാസ്റ്റിയന്‍ കേസില്‍ മുന്‍പ് ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.ഏകീകൃത സിവിൽകോഡുമായി കേന്ദ്രസർക്കാർ മുന്നേട്ടു പോകുന്നതിനിടെയാണു സുപ്രീംകോടതിയുടെ ഉത്തരവെന്നത് ശ്രദ്ധേയമാണ്.