ഹരിയാനയിലെ പശുക്കള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍

single-img
5 July 2016

cow-009ഹരിയാനയിലെ പശുക്കള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ സർക്കാർ ആരംഭിച്ചു.പശുക്കളെ കടത്തുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണു ഇത്തരമൊരു സംരംഭം തുടങ്ങിയതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും അതിലൂടെ പശുക്കള്‍ക്കെതിരായ അക്രമം തടയുകയുമാണ് ലക്ഷ്യം.

പശുക്കടത്ത് തടയാനായി റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പരിശോധന നടത്തുമെന്ന് ഹരിയാന ഡിജിപി കെ.പി സിങ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഹരിയാന ഗോവംശ സംരക്ഷണ്‍ ആന്‍ഡ് ഗോസംവര്‍ദ്ധന നിയമം കഴിഞ്ഞ വര്‍ഷമാണ് പാസാക്കിയത്.പശുക്കടത്ത് നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെയാണ് ഹരിയാനയിൽ ശിക്ഷ ലഭിക്കുക.
ഫരീദാബാദില്‍ പശുക്കളെ കടത്തിയവരെ ഗോ രക്ഷക് ദള്‍ പ്രവര്‍ത്തകര്‍ ചാണകം കഴിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.