ഓൺലൈൻ വീഡിയോ കാണുന്നവർ വായിക്കുക. വീഡിയോ ബഫറിംഗ് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു എന്ന് പഠനം.

slow-mobile-net-20160218_329F75505C3C4D1EA0AA496426B88BB8

ഓൺലൈനിൽ വീഡിയോ കാണുന്നവരുടെ എണ്ണം ഇന്ന് ഏറെയാണ്. മൊബൈലില് യാത്രയിലും മറ്റും ഇയര്ഫോണും ഘടിപ്പിച്ച് വീഡിയോകൾ കാണുന്ന ഏറെപ്പേര് ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. ഇന്റര്നെറ്റിന്റെ സ്പീഡ് കൂടിയതോടെ ഓൺലൈനിൽ വീഡിയോ കാണുന്നവരുടെ എണ്ണവും കുത്തനെ കൂടി. പക്ഷെ ഓൺലൈനിലെ ഈ വീഡിയോ കാഴ്ച ചില പ്രശ്നങ്ങള് ഉണ്ടാക്കുമെന്നാണ് റിപ്പോര്ട്ട്.

ഇന്ത്യപോലുള്ള രാജ്യങ്ങളില് ഇന്നും നെറ്റ് സ്പീഡ് ഒരു പ്രശ്നമാണ്. ഇത്തരത്തില് ഇന്റര്നെറ്റ് സ്പീഡ് കുറഞ്ഞ സ്ഥലങ്ങളില് നിന്നും വീഡിയോ ബഫറിംഗ് വലിയ മാനസിക സമ്മര്ദ്ദം ഉണ്ടാക്കുന്നു എന്നാണ് റിപ്പോര്ട്ട്. ഒരു പ്രേത പടം കാണുന്ന സമയത്ത് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ഇന്റര്നെറ്റിന്റെ സ്പീഡ് കുറവ് നിങ്ങളിലുണ്ടാക്കുമെന്നാണ് റിപ്പോര്ട്ട്. ഏറിക്സണ് ആണ് ഇത്തരത്തില് ഒരു പഠനം നടത്തിയത് വീഡിയോ ബഫറിംഗ് നിങ്ങളുടെ ഹൃദയമിടിപ്പ് 38 ശതമാനം വരെ വര്ദ്ധിപ്പിക്കും എന്നാണ് പഠനം പറയുന്നത്. ലോകത്ത് ആകമാനം മൊബൈലിൽ ഓൺലൈൻ വീഡിയോ കാണുന്നവരുടെ എണ്ണം കഴിഞ്ഞ വര്ഷം 64 ശതമാനം വര്ദ്ധിച്ചിട്ടുണ്ട് എന്ന് പഠനം പറയുന്നു.