മോദി മന്ത്രിസഭയിൽ 19 പുതിയ മന്ത്രിമാർ;പ്രകാശ് ജാവഡേക്കർക്ക് കാബിനറ്റ് പദവി

single-img
5 July 2016

pm-new-council-of-ministers_650x400_41467701181

19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, കര്‍ണാടക, അസം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പുതിയ മന്ത്രിമാര്‍.പുതിയ മന്ത്രിസഭയിൽ. ഉത്തർപ്രദേശത്തിൽ നിന്നും ഗുജറാത്തിൽ നിന്നുമായി പുതുതായി മൂന്നു പേർ മന്ത്രിസഭയിൽ എത്തി

സഹമന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കർക്ക് കാബിനറ്റ് പദവി നൽകി. മഹാരാഷ്ട്രയിലെ ബിജെപി സഖ്യകക്ഷി എന്ന നിലയിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, എൻഡിഐയിൽ ഉള്ള അപ്ന ദൾ എന്നീ ഘടക കക്ഷികൾക്കാണ് പുതുതായി മന്ത്രിസ്‌ഥാനം ലഭിച്ചത്.

നിലവില്‍ പ്രധാനമന്ത്രി അടക്കം 64 മന്ത്രിമാര്‍ ആണ് കേന്ദ്ര മന്ത്രിസഭയില്‍ ഉള്ളത്. ഭരണഘടനാ പ്രകാരം പരമാവധി 82 മന്ത്രിമാര്‍ വരെ ആകാം. 2014 മെയ് മാസത്തില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി മന്ത്രിസഭ, ഇത് രണ്ടാം തവണയാണ് പുനഃസംഘടിപ്പിക്കപ്പെടുന്നത്. 2014 നവംബറിലായിരുന്നു ആദ്യം മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്‌.

കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ

  • *അജയ് താംത: ഉത്തരാഖണ്ഡിൽ നിന്നുള്ള ദളിത് നേതാവ്.
  • *കൃഷ്ണ രാജ്: യുപിയിലെ വനിതാ നേതാവായ കൃഷ്ണ രാജ് രണ്ടു തവണ യുപി നിയമസഭാംഗമായിരുന്നു.
  • *മൻസുഖ് മണ്ഡാവിയ: ഗുജറാത്ത് കാർഷിക വ്യവസായ കോർപറേഷൻ തലവനായി ദീർഘകാലത്തെ പ്രവർത്തന പരിചയം.
  • *അനുപ്രിയ പട്ടേൽ: അപ്നാ ദൾ നേതാവായ അനുപ്രിയ പട്ടേൽ സംഘടനാപാടവം തെളിയിച്ചിട്ടുണ്ട്. എംബിഎ ബിരുദധാരിയാണ്.
  • *സി.ആർ.ചൗധരി: ബിർമിങ്ങാം സർവകലാശാലയിൽ നിന്നു ഗ്രാമവികസന പഠന പശ്ചാത്തലം.
  • *പി.പി.ചൗധരി: സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ. ഭരണഘടനാ കേസുകളിൽ നാലു പതിറ്റാണ്ടിലേറെ അനുഭവ പരിചയം.
  • *സുഭാഷ് ഭാംറെ: പ്രശസ്ത ഡോക്ടറായ ഭാംറെ കാൻസർ ശസ്ത്രക്രിയാ വിദഗ്ധനാണ്.
  • *ഫഗൻ സിംഗ് കുലസ്തെ: വാജ്പേയി സർക്കാരിൽ കേന്ദ്ര ആദിവാസി ക്ഷേമ സഹമന്ത്രിയായിരുന്നു. ആറു തവണ എംപി. ഒരു തവണ നിയമസഭാംഗം.
  • *എസ്.എസ്.അലുവാലിയ: അഞ്ചു തവണ എംപിയായ അലുവാലിയ കോൺഗ്രസിൽ നിന്നു ബിജെപിയിലെത്തിയ നേതാവാണ്.
  • *രമേഷ് ജിഗാജിനാഗി: മുൻപു ജനതാ പാർട്ടിയിലും ജനതാദളിലുമായിരുന്ന അദ്ദഹം കർണാടകയിൽ മന്ത്രിയായിരുന്നു. അഞ്ചു തവണ എംപി, മൂന്നു തവണ എംഎൽഎ.
  • *വിജയ് ഗോയൽ: വാജ്പേയി സർക്കാരിൽ സ്പോർട്സ് യുവജനകാര്യ സഹമന്ത്രിയായിരുന്നു. നാലു തവണ എംപി.
  • *രാംദാസ് അത്താവാലെ: മഹാരാഷ്ര്‌ടയിലെ പ്രമുഖ ദളിത് നേതാവ്. സഖ്യകക്ഷിയായ ആർപിഐ പ്രതിനിധി.
  • *രാജൻ ഗൊഹെയിൻ: നാലു തവണയായി എംപി. *അനിൽ മാധവ് ദവെ: ഗ്രന്ഥകാരനായ ദവെ ഹിന്ദിയിൽ ഏറെ പുസ്തകങ്ങൾ രചിച്ചു. നർമദാ നദീസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവം.
  • *പുരുഷോത്തം റൂപാല: ഗുജറാത്ത് സർക്കാരിൽ കൃഷിമന്ത്രിയായിരുന്നു. *എം.ജെ.അക്ബർ: രാജ്യാന്തര പ്രശസ്തിയുള്ള മാധ്യമ പ്രവർത്തകൻ. ബിജെപി ദേശീയ വക്‌താവ്.
  • *അർജുൻ മേഘ്വാൾ: രാജസ്‌ഥാൻ സർക്കാർ ഉദ്യോഗസ്‌ഥനായിരുന്ന മേഘ്വാൾ ഭരണ പരിചയ സമ്പന്നനാണ്.
  • *ജസ്വന്ത് സിംഗ് ഭാഭോർ: ഗുജറാത്ത് സർക്കാരിൽ ഗ്രാമവികസന, ആദിവാസി ക്ഷേമ മന്ത്രിയായിരുന്നു.
  • *മഹേന്ദ്ര നാഥ് പാണ്ഡെ: യുപി സർക്കാരിൽ നഗരവികസന മന്ത്രിയായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടി.