സത്യപ്രതിജ്ഞാ ചടങ്ങിനിടെ സ്വന്തം പേര് പറയാന്‍ മന്ത്രി മറന്നു;ഒടുവിൽ രാഷ്ട്രപതി ഇടപെട്ടു

single-img
5 July 2016

athawale_480മന്ത്രിസഭാ പുന:സംഘടനാ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ മന്ത്രിക സ്വന്തം പേര് പറയാന്‍ മറന്നു.മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി സഖ്യമായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവായ 56 കാരനായ രാംദാസ് അതാവാലേക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിനിടെ സ്വന്തം പേര് പറയാൻ മറന്നുപോയത്.

എന്നാല്‍ ഇത് മനസിലാക്കിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉടന്‍ തന്നെ അദ്ദേഹത്തെ ഇക്കാര്യം ഓര്‍മിപ്പിച്ചു.ഇതേ തുടര്‍ന്ന് മാപ്പ് പറഞ്ഞ അത്‌വാലേ വീണ്ടും അദ്യം മുതല്‍ സത്യപ്രതിജ്ഞ വീണ്ടും ചൊല്ലുകയായിരുന്നു.