കെട്ടിടത്തിന്റെ മുകളിൽ നിന്ന് നായയെ എറിഞ്ഞ് കൊന്ന യുവാവിനെതിരേ സോഷ്യൽ മീഡിയ

single-img
5 July 2016

dog 1

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നായയെ താഴേക്ക് വലിച്ചെറിഞ്ഞ യുവാവിനെതിരേ സോഷ്യല്‍മീഡിയയിൽ പ്രതിഷേധം  നായയെ വലിച്ചെറിയുന്ന വീഡിയോ വൈറലായതോടെയാണ് ഇയാള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധം കനത്തതോടെ ചെന്നൈ സൈബര്‍ ക്രൈംസെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വീഡിയോ നടി അപര്‍ണ നായരും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇയാളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും അപര്‍ണ പറയുന്നു. നായയോട് സമാനതകളില്ലാത്ത ക്രൂരതകാണിക്കുന്ന ആളെ കാണിച്ചുതരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഹ്യുമന്‍ സൊസൈറ്റി ഇന്റര്‍നാഷ്ണല്‍ പ്രതിഫലമായി നല്‍കും.

കെട്ടിടത്തിന് മുകളില്‍ നിന്നും നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോക്ക് പിന്നില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയും സുഹൃത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ചേര്‍ന്നാണ് ഒരു നേരമ്പോക്കിന് വേണ്ടി നായക്കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തെറിയാനും വീഡിയോ എടുക്കാനും പദ്ധതിയിട്ടത്. ചെന്നൈ മാതാ മെഡിക്കല്‍ കോളെജിലെ ഗൗതം എസ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് വീഡിയോയില്‍ ഉള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്.

 

https://twitter.com/iamkarthikd/status/749934456853504000