ഹൃദയാഘാത സാധ്യത മുൻകൂട്ടി തിരിച്ചറിയാൻ നൂതന മാർഗ്ഗവുമായി ഗവേഷകർ

single-img
5 July 2016

heart-attack-risk

ലണ്ടൻ:പത്തു വർഷത്തേക്ക് നിങ്ങൾക്കു ഹൃദയാഘാതം വരാൻ സാധ്യതയുണ്ടോ?ഹൃദയാഘാത സാധ്യത മുൻകൂട്ടി തിരിച്ചറിയാൻ വിദഗ്ധ സംഘം നൂതന മാർഗം വികസിപ്പിച്ചെടുത്തു.കൊളസ്‌ട്രോളിന്റെ അളവ്,ബോഡി മാസ്സ് ഇൻഡക്സ് ,ലഹരിവസ്തുക്കളുടെ ഉപയോഗം രക്ത സമ്മർദ്ദം(പരമ്പരാഗത റിസ്ക് ഫാക്‌ടേഴ്‌സ് )എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്രയും നാൾ ഹൃദയാഘാത സാധ്യത മനസ്സിലാക്കിയിരുന്നത്.എന്നാൽ ശാസ്ത്രലോകം ഇന്ന് നൂതന വിദ്യകൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.

നോർവീജിയൻ യൂണിവേഴ്സിറ്റിയുടെ (NTNU) പുതിയ പഠനത്തിൽ നിന്നാണ് ആഞ്ച ബൈ അടക്കമുള്ള ടീം അംഗങ്ങൾ ഹൃദ്രോഗ സാധ്യത മുൻകൂട്ടി കണ്ടുപിടിക്കാനുള്ള മാർഗം കണ്ടെത്തിയത്.

5 മൈക്രോ RNA കളെ വ്യക്തമായി പരിശോധിച്ച് അവ പരമ്പരാഗത റിസ്ക് ഫാക്‌ടേഴ്‌സുമായി കൂട്ടിച്ചെർത്ത് ഹൃദ്രോഗ സാധ്യത മനസിലാക്കുന്ന രീതിയാണ് അവർ അവലംബിച്ചത്.ഈ സാധ്യതയെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.