ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ അമ്മുവിനെ രക്ഷിച്ചത് യുവാക്കൾ:ഒടുവിൽ പിണക്കം മറന്ന് യുവതി ഭർത്താവിനൊപ്പം മടങ്ങി

single-img
5 July 2016

a0407cr
ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെ പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ നിന്ന് യുവാക്കള്‍ രക്ഷപ്പെടുത്തി. ചെന്നൈ തമ്പാനം സ്വദേശിനിയായ അമ്മുവിനെയാണ് മുണ്ടംവേലി സ്വദേശികളായ വിവേക് വല്ലായില്‍, നൗഷാദ്, ജിബി, ജെയ്‌സണ്‍, ജനീഷ്, സാജു എന്നിവര്‍ രക്ഷപ്പെടുത്തിയത്.

ഒരു മാസം മുമ്പായിരുന്നു വിനോദും അമ്മുവും തമ്മിലുള്ള വിവാഹം. ബി.ടെക്‌ രണ്ടാം വര്‍ഷ പഠനത്തിനിടെയാണു വിവാഹിതയായത്‌. ഭര്‍ത്താവുമായി പിണങ്ങി ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലെത്തി. അവിടെവെച്ച്‌ പരിചയപ്പെട്ട മലയാളികളായ രണ്ടു യുവാക്കള്‍ ജോലി ശരിയാക്കാമെന്ന്‌ വാഗ്‌ദാനം നല്‍കി ചതിയില്‍പെടുത്താന്‍ ശ്രമിച്ചത്‌. തുടര്‍ന്ന് അമ്മു എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനിലെത്തി. അവിടെ നിന്നും ഓട്ടോ പിടിച്ച് തൃക്കാക്കര ഭാരതമാത കോളേജിനടുത്തെത്തി. പിന്നീട് ചെന്നൈയില്‍ വച്ചു പരിചയപ്പെട്ട യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടു. റോഡരികില്‍ ഒരു ടാറ്റ സുമോ നിര്‍ത്തിയിട്ടിട്ടുണ്ടെന്നും അതില്‍ കയറിയാല്‍ ജോലി സ്ഥലത്ത് എത്താമെന്ന് യുവാവ് അമ്മുവിനോട് പറഞ്ഞു. ഇതനുസരിച്ച് കാറിനടുത്തെത്തിയ പെണ്‍കുട്ടിയെ ഒരാള്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഒരാള്‍ ചാടിയിറങ്ങി യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും അതിലുണ്ടായിരുന്ന സിം കാര്‍ഡ് നശിപ്പിക്കുകയും ചെയ്തു.

ഒടിവിൽ വണ്ടിയിൽ നിന്ന് യുവതി ഇറങ്ങി ഒടുകയായിരുന്നു.അപ്പോഴാണു യുവാക്കളുടെ കാർ ആ വഴി എത്തിയത്.തുടർന്ന് യുവതി അപകടത്തിലാണെന്ന് മനസ്സിലായി യുവാക്കൾ പ്രശ്നത്തിൽ ഇടപെടുക ആയിരുന്നു.തുടർന്ന് യുവതിയെ പോലീസ് സ്റ്റേഷനിൽ സുരക്ഷിതയായി എത്തിച്ചു.

എന്തായാലും ഭാഗ്യം തുണച്ച് രക്ഷപെട്ട യുവതി യുവാക്കളോട് യാത്ര പറഞ്ഞ് ഭർത്താവിനൊപ്പം മടങ്ങി.