പുതിയയിനം ചെടിയാണെന്നു നാട്ടുകാരെ ധരിപ്പിച്ച് കഞ്ചാവു നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റിൽ

single-img
5 July 2016

Marijuana-1

കഞ്ചാവ് ചെടി വീട്ടുപരിസരത്ത് നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റിൽ.ഴപ്പള്ളി കിഴക്ക് മതുമൂല അഴിമുഖപുതുപ്പറമ്പില്‍ എ.കെ.ഗിരീഷ് (45)ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.അതീവരഹസ്യമായി കഞ്ചാവ് ചെടി വീട്ടുമുറ്റത്തും പറമ്പിലും നട്ടുവളര്‍ത്തിയ ഇയാള്‍ നാട്ടുകാര്‍ക്ക് യാതൊരു സംശയവും വരാത്ത രീതിയിലാണ് ചെടി പരിപാലിച്ചിരുന്നത്. പുതിയയിനം ചെടിയാണെന്നു നാട്ടുകാരെ ധരിപ്പിച്ചാണു കഞ്ചാവ് വീട്ടുപരിസരത്തു വളര്‍ത്തിയത്. പകല്‍ ഓലമടലും മറ്റു പാഴ്‌വസ്തുക്കളും വച്ച് കഞ്ചാവ് ചെടി മറച്ചുവച്ചിരുന്നു. ഇയാള്‍ രാത്രി കാലങ്ങളിലാണ് ചെടിപരിപാലിച്ചിരുന്നത്. നാലുമാസം പ്രായമായ രണ്ടുകഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടില്‍ നിന്നും എക്‌സൈസ് സംഘം കണെ്ടത്തിയത്.

ഇയാള്‍ വര്‍ഷങ്ങളായി നഗരത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്പന നടത്തി വന്ന ആളായിരുന്നു വെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് പറഞ്ഞു.വ്യാപകമായി സംസ്ഥാനത്ത് കഞ്ചാവ് റെയിഡ് ആരംഭിച്ചതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ പോയി കഞ്ചാവ് വാങ്ങിവില്‍ക്കാതെ സ്വന്തമായി കൃഷി ചെയ്ത് ഇയാള്‍ വില്‍പ്പന ആരംഭിച്ചത്. നഗരത്തില്‍ കഞ്ചാവ് വില്‍ക്കുന്ന ആളെന്ന നിലയില്‍ ഇയാള്‍ കഴിഞ്ഞ രണ്ട് മാസമായി എക്‌സൈസിന്റെ നീരീക്ഷണത്തിലായിരുന്നു ഇയാൾ