വാക്സിനുകൾക്കെതിരേ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ നടപടി:മുഖ്യമന്ത്രി

single-img
5 July 2016

pinarayi-smileപ്രതിരോധ കുത്തിവെയ്പുകൾക്കെതിരേ പ്രചരണം നടത്തിയാൽ നടപടിയെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. പ്രതിരോധ കുത്തിവെയ്പുകൾക്കെതിരെ നടത്തപ്പെടുന്ന പ്രചാരണങ്ങൾ ശ്രദ്ധയിൽപെടുകയുണ്ടായി. ഇത്തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ ക്യാമ്പയിനുകൾക്ക് തടയിടുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നു. ഇത്തരം നുണപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും, ജനങ്ങൾക്കിടയിൽ വാക്സിൻ അവബോധം വളർത്തുന്നതിനും എല്ലാവരും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.

സാർവത്രിക രോഗപ്രതിരോധ പദ്ധതികളിൽ ഇന്ത്യയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന 48 ജില്ലകളിൽ കേരളത്തിൽ നിന്നുള്ള മലപ്പുറവും കാസർഗോഡും പെടുന്നു. ഈ ജില്ലകളിലും അതോടൊപ്പം തന്നെ വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലും സാർവത്രിക രോഗപ്രതിരോധ പദ്ധതികൾക്കെതിരെ നടക്കുന്ന കുപ്രചരണം പൊതുജനാരോഗ്യ സംവിധാനത്തെ തകിടം മറിക്കുന്ന ഒന്നാണ്. വാക്സിനേഷൻ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗങ്ങൾ പടർന്ന് പിടിക്കുന്ന ഈ സന്ദർഭത്തിൽ ഇത്തരം അശാസ്ത്രീയമായ നിലപാടുകൾ ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു