മൂന്ന് പെണ്മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

single-img
4 July 2016

rape-minor

മടത്തറ ഇലവുപാലം മഹാഗണികോളനിയിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളുള്‍പ്പെടെ മൂന്ന് പേരെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കടയ്ക്കല്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മാതാവിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരങ്ങല്‍ പുറത്തുവന്നത്.

കുറച്ചു ദിവസങ്ങളായി കുട്ടികൾ പഠനത്തിൽ ശ്രദ്ധ കാണിക്കാതായി. ക്ലാസിൽ മൂകരായി ഇരിക്കുകയും ചെയ്തതോടെ സ്‌കൂൾ അധികൃതർ കുട്ടികളെ രഹസ്യമായി കൗൺസിലിംഗിനു വിധേയരാക്കുകയായിരുന്നു. ഇതോടെയാണ് പീഡന കഥ പുറത്തായത്.