ലോകത്തെ ഏതു ഭാഷയിലും സ്വയം വിവർത്തനംചെയ്യാൻ സാധിക്കുന്ന സംവിധാനം ഫെയ്‌സ്ബുക്ക് നടപ്പാക്കുന്നു

single-img
4 July 2016

The-Filipino-Times_Facebook-automatic-post-translation-includes-Filipino-languageതങ്ങളുടെ ഉപയോക്താക്കൾക്ക് ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സോഷ്യൽ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക്. ലോകത്തെ ഏതു ഭാഷയിലും സ്വയം വിവർത്തനംചെയ്യാൻ സാധിക്കുന്ന സംവിധാനം ഫെയ്‌സ്ബുക്ക് നടപ്പാക്കാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഈ സംവിധാനം നടപ്പാകുന്നതോടെ ലോകത്തുള്ള ഏതുഭാഷക്കാരുമായി ആശയവിനിമയം നടത്താം.ഇതിനായി നിങ്ങളുടെ പോസ്ററ് നിങ്ങളുടെ സ്വന്തം ഭാഷയിൽ ടൈപ്പ് ചെയ്തു ഇട്ടാൽ മതി ,എന്നിട്ടു അടുത്തുള്ള പുൾഡൗൺ മെനുവിൽ ക്ലിക് ചെയ്തു ആവിശ്യമുള്ള ഏതെങ്കിലും ഭാഷയിലേയ്ക്ക് ഇത് ആഡ് ചെയ്യുക ഇതോടെ നിങ്ങളുടെ പോസ്ററ് മറുഭാഷക്കാരന് വായിക്കാനാകും.
ഈ സംവിധാനം പൂർണമായും പ്രാബല്യത്തിൽ വന്നിട്ടില്ല .താമസിക്കാതെ ഇതുനിലവിൽ വരുമെന്നാണ് സൂചന .ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സംവിധാനം ഉപയോഗിച്ചാണ് ഈ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കളിൽ പകുതിയോളം പേർ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവരല്ല എന്ന കണ്ടെത്തലാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ തീരുമാനത്തിന് പിന്നിൽ .