പെരുന്നാളിന് മോടികൂട്ടാനെത്തുന്നത് നാല് മലയാളം ചിത്രങ്ങള്‍

13616358_567170020158371_1010524748_o

ഈ വര്‍ഷത്തെ പെരുന്നാളിന് മോടി കൂട്ടനെതുന്നത് മലയാള സിനിമ ലോകം അണിയിച്ചൊരുക്കുന്നത് നാല് ചിത്രങ്ങള്‍.ജനപ്രിയ നായകന്‍ രഞ്ജി പണിക്കരുടെ മകന്‍ നിവിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ കസബ,ഇതില്‍ ശക്തമായ സി ഐ രാജന്‍ സഖറിയായുടെ വേഷത്തില്‍ മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായകനായി എത്തുന്നത്‌.

അടുത്ത ചിത്രം കരിംകുന്നം സിക്സസ്.ദീപക് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജയില്‍ തടവുകാരെ വോളീ ബോള്‍ പരിശീലിപ്പിക്കാന്‍ എത്തുന്ന  വോളി ബോള്‍ കോച്ചിന്റെ വേഷത്തിലാണ് മഞ്ജു വാര്യർ എത്തുന്നത്‌.അരുണ്‍ ലാല്‍ രാമചന്ദ്രന്റെ തിരക്കഥയില്‍ ബാക്ക് വാട്ടര്‍ സ്ടുടിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനും അനീബും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

റിലീസിനോരുങ്ങുന്ന മൂന്നാമത്തെ ചിത്രം ഷാജഹാനും പരീക്കുട്ടിയും.കുഞ്ഞക്കോ ബോംബന്‍,ജയസുര്യ, അമല പോള്‍എന്നീ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക്‌ കോമഡി ചിത്രമാണ് ഷാജഹാനും പരീകുട്ടിയും.ചിത്രത്തിന് നര്‍മം പകരാനായി സുരാജ് വെഞ്ഞാറമൂടും അജു വര്ഘീസും ഇവരോടൊപ്പമുണ്ട് .

നാലാമതായി എത്തുന്നത് ബിജു മേനോനും അസിഫ് അലിയും അണിനിരക്കുന്ന അനുരാഗ കരിക്കിന്‍ വെള്ളം എന്നാ ചിത്രമാണ്.നവാകതനായ ഹലിസ് റഹ്മാന്‍ നിര്‍വഹിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് നവീന്‍ ഭാസ്ക്കറാണ്.