സുപ്രീം കോടതിവിധി ഇരുപത് വര്‍ഷം തന്നെ വേട്ടയാടിവർക്കുള്ള മറുപടിയെന്ന് കുഞ്ഞാലിക്കുട്ടി

single-img
4 July 2016

Kunjaliഐസ്ക്രീം പാർലർ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധിയിൽ സന്തോഷമുണ്ടെന്നു മുൻ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ കേസിന്റെ പേരിൽ കഴിഞ്ഞ 20 വർഷമായി തന്നെ വേട്ടയാടുകയായിരുന്നുവെന്നും കോടതി പലതവണ കുറ്റവിമുക്‌തനാക്കിയിട്ടും തനിക്കെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉയരുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഷ്ട്രീയക്കാരല്ലാത്ത പല സ്ഥാപിത താത്പര്യക്കാരും കേസിന് പിന്നിലുണ്ടായിരുന്നു. കോടതി പലതവണ കുറ്റവിമുക്തനാക്കിയെങ്കിലും തനിക്കെതിരെ പിന്നെയും പിന്നെയും ആരോപണങ്ങള്‍ ഉയരുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന വിധിയില്‍ താന്‍ സന്തോഷവാനാണെന്നും ദൈവത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണംവേണമെന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഹർജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.