എയര്‍ബസ് എ-320 കബാലിയ്ക്കായി പ്രത്യേകം ഒരുക്കിയതിനു ഒരു മാസം വേണ്ടി വന്നെന്ന് എയര്‍ ഏഷ്യ

single-img
4 July 2016

Air-Asia-Kabali-flight

രജനികാന്തിന്റെ വമ്പന്‍ ചിത്രം കബാലിയെ ആകാശത്ത് ആഘോഷിക്കാന്‍ എയര്‍ബസ് എ-320 ഒരുക്കാൻ ഒരു മാസം വേണ്ടി വന്നെന്ന് എയര്‍ ഏഷ്യ.ഒരു മാസത്തിന് മേലെ എടുത്തു പണി പൂര്‍ത്തിയാകാന്‍. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏഷ്യയിലെ തന്നെ ആദ്യത്തെ സംഭവമാണിത്. ഡിസൈനിംഗ് വളരെ സൂക്ഷ്മമായി ചെയ്യേണ്ടിയിരുന്നു. ഒരു സാധാരണ യാത്രാവിമാനമാണത്. പക്ഷേ രജനി ചിത്രത്തിന് വേണ്ടി ഒരുക്കിയെടുത്തതോടെ വളരെ പ്രത്യേകതയുള്ള ഒരു യാത്രാവിമാനമായി അത് മാറിയെന്നും എയര്‍‍ ഏഷ്യ വക്താവ് അറിയിച്ചു.

ചിത്രത്തിന്റെ റിലീസ് ദിവസം ആദ്യ ഷോ കാണാന്‍ ആരാധകരുമായി ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കും തിരിച്ചും പ്രത്യേക സര്‍വ്വീസ് നടത്തും. കബാലിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട്, കോഫി മഗ്ഗ്, കബാലി കാണാനുള്ള ടിക്കറ്റ് എന്നിവ യാത്രക്കാര്‍ക്കും ലഭിക്കും.സര്‍വ്വീസ് ബംഗളൂരു, ന്യൂഡല്‍ഹി, ഗോവ, പൂനെ, ചണ്ഡിഗഡ്, ജയ്പൂര്‍, ഗുവാഹത്തി, ഇംഫാല്‍, വിസാഗ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പ്രധാന എയര്‍പോര്‍ട്ടുകളിലെല്ലാമെത്തും.