പരമ്പരാഗത വേഷങ്ങള്‍ രാജ്യത്തിന് പുറത്ത് ഉപയോഗിക്കരുതെന്ന് പൌരന്മാരോട് യുഎഇ

single-img
4 July 2016

arab-couple-walking
പരമ്പരാഗത വേഷങ്ങള്‍ പുറം രാജ്യങ്ങളില്‍ പോകുമ്പോള്‍ ഉപയോഗിക്കരുതെന്ന് പൗര്‍മാരോട് യുഎഇയുടെ മുന്നറിയിപ്പ്. ഐഎസ് അംഗമെന്ന് തെറ്റിദ്ധരിച്ച് യുഎഇ വ്യാപാരിയെ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്നാണ് പുതിയ അറിയിപ്പ്.കഴിഞ്ഞ ദിവസം യുഎസിലെ ഒഹായോയില്‍ എമിറേറ്റ് പൗരന്‍ പരമ്പരാഗത വേഷത്തില്‍ അറസ്റ്റിലായിരുന്നു

അഹമ്മദ് അല്‍ മിന്‍ഹാലി എന്ന 41 കാരനാണ് ഐഎസ് അംഗമെന്ന തെറ്റിദ്ധാരണയില്‍ അറസ്റ്റിലായത്. പിന്നീട് തെറ്റ് മനസ്സിലായപ്പോള്‍ അധികൃതര്‍ മാപ്പ് പറഞ്ഞു. ഒഹിയോയിലെ ഏവണ്‍ സിറ്റിയിലെ ഫെയര്‍ ഫീല്‍ഡ് ഇന്‍ ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്.

മിന്‍ഹാലിയുടെ പരമ്പരാഗത അറബ് വേഷം കണ്ട് ഹോട്ടല്‍ ജീവനക്കാരിയാണ് പൊലീസിനെ വിവരമറിയിച്ചത്. വിഷയം അമേരിക്കയിലെ യു.എ.ഇ എംബസി ഏറ്റെടുക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ഏവണ്‍ മേയര്‍ ബ്രയാന്‍ ജന്‍സണും പൊലീസ് മേധാവി റിച്ചാര്‍ഡ് ബോസ്ലെയും മിന്‍ഹാലിയെ സന്ദര്‍ശിച്ച് മാപ്പ് പറഞ്ഞത്.