ഉറക്കം: അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ.

single-img
4 July 2016

Sleeping-womanഉറക്കമെന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല് ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മളില് ഭൂരിഭാഗം പേരും ധരിച്ചുവെച്ചിരിക്കുന്നത്.എന്നാൽ ഇവിടയിതാ ഉറക്കത്തെ കുറിച്ച് നിങ്ങൾക്കറിയാൻ ഇടയില്ലാത്ത ചില കാര്യങ്ങ

  • ദിവസത്തിൽ അല്പ്പനേരം ചെറുതായൊന്നു മയങ്ങുന്നത് നിങ്ങളെ കൂടുതല് ഉത്സാഹഭരിതരാകുന്നതിനും, ഓര്മ്മശക്തിയും സര്ഗാത്മകതയും മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. എന്നാൽ ചെറിയൊരു സമയം മാത്രമേ ഇത്തരത്തില് മയങ്ങാൻ പാടുള്ളൂ. ദിവസവും അല്പനേരം ഉറങ്ങുന്നത് നിങ്ങളുടെ രാത്രിയുറക്കത്തെ ബാധിക്കുകയില്ല.
  • 30 മിനിറ്റില് കൂടുതല് ഇങ്ങനെ പകല് ഉറങ്ങരുത്. 30 മിനിറ്റിൽ കൂടുതല് ഉറങ്ങിപ്പോയാൽ ചിലപ്പോൾ അത് ഗാഢ നിദ്രയിലേക്ക് വീണുപോയേക്കാം, പിന്നീട് ഉറക്കച്ചടവോടെയെ നിങ്ങൾക്ക് എഴുന്നേല്ക്കാനാകൂ.
  • ഇങ്ങനെ അല്പനേരം ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് കോഫി കൂടി ആസ്വദിക്കൂ. ഇതിന് ശേഷം ഒന്നുറങ്ങിയെണീറ്റാല് നിങ്ങൾ ഏറെ ഉന്മേഷവാനായിരിക്കും.
  • ടി.വി കാണുന്നത് നിങ്ങളെ ഉറങ്ങാന് സഹായിക്കില്ല. അത് ഉറക്കത്തെ ശല്യം ചെയ്യുകമാത്രമേ ചെയ്യുകയുള്ളൂ. ഇനി ഉറങ്ങുമ്പോള് ടി.വി ഓഫ് ചെയ്തതിന് ശേഷം ഉറങ്ങാന് കിടക്കൂ…
  • മദ്യം നല്ല ഉറക്കത്തിന് സഹായിക്കും എന്നാണ് പലരുടേയും ധാരണ. അത് ഉറങ്ങാന് സഹായിക്കുമെങ്കിലും അത് ഉറക്കത്തിന്റെ ക്വാളിറ്റിയെ ബാധിക്കുന്നു. അസ്വസ്ഥതയും സംതൃപ്തി ഇല്ലാത്തതും ഒപ്പം ക്ഷീണം സമ്മാനിക്കുന്നതുമായിരിക്കും ഇങ്ങനെയുള്ള ഉറക്കം.
  • ഉറക്കമൊഴിക്കുന്നത് നിങ്ങളെ വിപരീതമായായിരിക്കും ബാധിക്കുക. അത് ഉറക്കക്ഷീണം ഉണ്ടാക്കുകയും പ്രവര്ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. അടുത്ത തവണ സുഹൃത്തുക്കളുമൊന്നിച്ച് സമയം ചിലവിടുമ്പോള് ആലോചിക്കുക.
  • മാനസിക സമ്മര്ദ്ദവും ആശങ്കയും ഉള്ളവര്ക്ക് മാത്രമേ ഉറക്കമില്ലായ്മ(insomnia) ഉണ്ടാവുകയുള്ളൂ എന്ന് ധരിക്കുന്നത് തെറ്റാണ്. അത് ആര്ക്കും ഉണ്ടാകാവുന്ന ഒരു പ്രശ്നമാണ്. നിങ്ങളുടെ സ്വഭാവം മുതല് രോഗ ചികിത്സകള് വരെ അതിനെ ബാധിച്ചേക്കും. ഉറക്ക പ്രശ്നങ്ങള് ഉണ്ടെങ്കില് തീര്ച്ചയായും ഡോക്ടറെ കാണുക.
  • തുടര്ച്ചയായി ഉറക്കം തൂങ്ങുന്ന പ്രശ്നം നിങ്ങള്ക്കുണ്ടെങ്കിലും നിങ്ങള് ഉടന് തന്നെ ഡോക്ടറെ കാണുക. അത് ചികിത്സ അനിവാര്യമായ ഒരു പ്രശ്നമാണ്. തുടര്ച്ചയായി ഇങ്ങനെ ഉറക്കം തൂങ്ങുന്നത് നിങ്ങളുടെ മടിയുടെ ലക്ഷണമാണെന്ന് വിചാരിച്ച് അവഗണിക്കരുത്.