മോദിയെ വിശ്വസിക്കരുതെന്ന് രാംജഠ് മലാനി

single-img
4 July 2016

ram_jethmalani_1352204934_1352204939_540x540

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും അഭിഭാഷകനും ആര്‍ജെഡി എംപിയുമായ രാംജഠ് മലാനി രംഗത്ത്. കള്ളപ്പണം തിരികെയെ എത്തിക്കാമെന്ന വാഗ്ദാനം നല്‍കിയ മോദിയെ സഹായിച്ച താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന പാലിക്കാന്‍ മോദി സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മോദിയുടെ വാക്കുകളില്‍ വിശ്വസിച്ച താന്‍ ഉള്‍പ്പെടുന്ന ജനം വഞ്ചിക്കപ്പെട്ടുവെന്നും കുറ്റബോധം തോന്നുന്നുവെന്നും രാം ജഠ്മലാനി പറഞ്ഞു.ലഖ്‌നൗവില്‍ സമാജ് വാദി സിദ്ധി സഭയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാം ജത്മലാനി.

പ്രധാനമന്ത്രിയായ ശേഷം മുന്‍ വാഗ്ദാനങ്ങള്‍ മറന്നിരിക്കുകയാണ്. വാഗ്ദാനം പാലിക്കാന്‍ മോദിക്ക് കഴിയില്ലെന്നാണ് തോന്നുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാന്‍ താനും പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലായ്‌പ്പോഴും നീതിക്ക് വേണ്ടി സംസാരിക്കുന്ന രാം ജത്മലാനിയെ ബഹുമാനിക്കുന്നു എന്നാണ് രാജ്യസഭാ എം.പി അമര്‍ സിംഗ് ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേറ്റാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.