പുണ്യ മാസമായ റമദാന്‍ മാസത്തില്‍ മനുഷ്യരെ കൊന്നൊടുക്കുന്നവര്‍ എന്ത് മുസ്‌ലിങ്ങള്‍ ആണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

single-img
2 July 2016

sheikh-hasina-bangladesh-prime-minister-biography-photos-10പരിശുദ്ധ റമദാന്‍ മാസത്തില്‍ മനുഷ്യരെ കൊന്നെടുക്കുന്നവര്‍ എന്ത് മുസ്ലിംങ്ങള്‍ ആണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. തീവ്രവാദത്തിനെതിരെ പോരാടുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി. ധാക്കയില്‍ നയതന്ത്ര മേഖലയിലെ റസ്റ്റാറന്റിലുുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
അതേ സമയം ബന്ദികളാക്കിയ മുഴുവന്‍ സൈന്യം മോചിപ്പിച്ചു. ആറ് ഭീകരരെ സൈനിക നീക്കത്തില്‍ വധിച്ചിട്ടുണ്ട്. കമാന്‍ഡോ ഓപറേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടിയിട്ടുണ്ട്.