രാജ്യത്ത് 22 വ്യാജ സര്‍വകലാശാലകളെന്ന് യു.ജി.സി;കേരളത്തിലും ഒരു വ്യാജൻ

single-img
2 July 2016

shutterstock_56415388-1024x680രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ  പട്ടിക യു.ജി.സി പുറത്തുവിട്ടു. 22 വ്യാജ സര്‍വകലാശാലകളില്‍ ഒരു വ്യാജൻ കേരളത്തിലാണ്. സെന്‍റ് ജോണ്‍സ് യൂനിവേഴ്സിറ്റി, കിഷനട്ടം, കേരള എന്നാണ് സംസ്ഥാനത്തെ വ്യാജനെ യു.ജി.സി പരിചയപ്പെടുത്തുന്നത്. യു.ജി.സി നേരത്തേ പുറത്തിറക്കിയ പട്ടികയിലും സെന്‍റ് ജോണ്‍സ് യൂനിവേഴ്സിറ്റി ഉള്‍പ്പെട്ടിരുന്നു.

ഇത്തരം സ്ഥാപനങ്ങളില്‍ പഠിച്ച് വഞ്ചിതരാകരുതെന്നാണ് യു.ജി.സിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലും ന്യൂഡല്‍ഹിയിലുമാണ് കൂടുതല്‍ വ്യാജന്മാര്‍. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും വ്യാജ സര്‍വകലാശാലകളുണ്ട്. വ്യാജ സര്‍വകലാശാലകളുടെ പട്ടിക യു.ജി.സിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.