ധാക്കയില്‍ ഐഎസ് ആക്രമണം;ബന്ദികളെ മോചിപ്പിച്ചു.

single-img
2 July 2016

_90198413_mediaitem90198412ധാക്ക:ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റസ്റ്റോറന്റില്‍ ആക്രമണം നടത്തിയ ഭീകരര്‍ ബന്ദികളാക്കിയ 18 പേരെ സൈന്യം മോചിപ്പിച്ചു. ആറ് ഭീകരരെ കമാന്‍ഡോകള്‍ വധിച്ചു. രാത്രി ഒൻപതരയോടെ റസ്റ്ററന്റിൽ അതിക്രമിച്ചു കടന്ന ഭീകരർ 20 പേരെയാണ് ബന്ദികളാക്കുകയായിരുന്നു.

ആക്രമണത്തില്‍ 27 പൊലീസുകാര്‍ക്കും ഒരു സിവിലിയനും പരിക്കേറ്റു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു കൊണ്ട് അവരുടെ വാര്‍ത്താ ഏജന്‍സി അമഖ് ട്വീറ്റ് ചെയ്തു. 20 പേരെ കൊലപ്പെടുത്തിയെന്നാണ് ഐ.എസ് അവകാശപ്പെടുന്നത്.. ഐഎസിന്റെ വാര്‍ത്തകള്‍ പുറത്തുവിടുന്ന വാര്‍ത്താ ഏജന്‍സി ഇതു സംബന്ധിച്ച് ട്വീറ്റു ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

_90195264_61bd30fd-cbff-45e6-9d07-80fd0b5694ba

ധാക്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍, ബന്ദികളില്‍ ഇറ്റലി പൗരന്മാരും ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചനയെന്ന് റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ കണ്‍ട്രോള്‍ റൂം ഡ്യൂട്ടി ഓഫീസര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 

ബംഗ്ലാദേശില്‍ ഇതാദ്യമായാണ് വിദേശികള്‍ക്ക് നേരെയുള്ള ആക്രമണം നടക്കുന്നതെന്ന് ബിബിസി മുന്‍ കറസ്‌പോണ്ടന്റ് അന്‍പരശന്‍ എത്തിരാജന്‍ പറഞ്ഞു. ഇതിന് മുമ്പ് സര്‍വകലാശാലകള്‍ക്കും, പൊതുപ്രവര്‍ത്തകര്‍ക്കും, മതന്യൂനപക്ഷങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വിദേശികളെ ലക്ഷ്യം വെച്ചുള്ള ആക്രമണം ബംഗ്ലാദേശില്‍ ഇതാദ്യമായാണ്. ഈ സമയം വളരെ പ്രധാനമാണ്. മുസ്ലീം മത ആഘോഷമായ ഈദിനായി കൂടുതല്‍ ആളുകളും ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളിലേക്കും പട്ടണങ്ങളിലേക്കും ഒരാഴ്ചത്തെ അവധിക്കായി പോകുന്ന സമയമാണിത്. ബംഗ്ലാദേശില്‍ ഐഎസിന്റെ സാന്നിധ്യമില്ലെന്നാണ് സര്‍ക്കാര്‍ ഇതുവരെ അവകാശപ്പെട്ടിരുന്നത്.ഇതുവരെ ഭീകരര്‍ വ്യക്തികളെയോ സുരക്ഷാ സേനയേയോ ആണ് ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ നയതന്ത്ര മേഖലയിലെ റസ്റ്റോറന്റിന് നേരെയുണ്ടായ ഈ ആക്രമണം അഭൂതപൂര്‍വമാണെന്നും ആക്രണത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണെന്നും എത്തിരാജന്‍ പറഞ്ഞു.