ഹെല്‍മറ്റില്ലാതെ പെട്രോളില്ലെന്ന നിര്‍ദ്ദേശം നടപ്പിലാക്കും: ഗതാഗതമന്ത്രി

single-img
2 July 2016

ck

ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സംഭവത്തില്‍ നിലപാട് മാറ്റി ഗതാഗത മന്ത്രി. ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.ഉത്തരവിറക്കുന്നതിനുണ്ടായ ഉദ്ദേശശുദ്ധി, എന്ത് കൊണ്ട് ഇങ്ങനെയൊരു ഉത്തരവിറക്കി എന്നിവയെക്കുറിച്ച് അറിയാനായാണ് തച്ചങ്കരിയില്‍ നിന്ന് വിശദീകരണം തേടിയത്.ഹെല്‍മറ്റില്ലാതെ പെട്രോളില്ലെന്ന നിര്‍ദ്ദേശം തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍വ്യക്തമാക്കി . നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കും.

 

ഹെല്‍മറ്റില്‍ സര്‍ക്കാറെടുത്ത നിലപാടില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടായിട്ടുണ്ടെന്നും സര്‍ക്കാറിന്റെ നിലപാട് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെങ്കില്‍ നിലപാടുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാറിന് താല്‍പ്പര്യമില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി എ.കെ.ശശീന്ദന്റെ മുൻ നിലപാട്