ആനവണ്ടിയുടെ തലവര മാറ്റാൻ തുനിഞ്ഞിറങ്ങിയ ചെറുപ്പക്കാരെ കോടതി കയറ്റുമെന്ന് കെ എസ് ആർ ടി സി എം.ഡി

single-img
2 July 2016

aanavandi1
കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്യാത്ത മലയാളി ഉണ്ടാകില്ല .എന്തേ നമ്മുടെ ആനവണ്ടി യുടെ തലവര ഇങ്ങനെയായി എന്നു ചിന്തിക്കാത്ത യുവ മനസും കാണില്ല .എന്നാൽ കെ എസ് ആർ ടി സി യുടെ തലവര മാറ്റാൻ തുനിഞ്ഞിറങ്ങിയ ഒരുകൂട്ടം ചെറുപ്പക്കാർ ഇപ്പോൾ നേരിടുന്നത് തഴയലും കോടതിവരാന്തയുമാണ് .നമ്മുടെ ആനവണ്ടിയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അനൗദ്യോഗിക ഇന്റർനെറ്റു കൂട്ടായ്മ തയാറാക്കിയ ആനവണ്ടി. കോം ഉം ആപ്പും ആണ് കോടതികയറുന്നത്.ആനവണ്ടിയോടുള്ള ആരാധന തലക്കുപിടിച്ച പത്തനംതിട്ട സ്വദേശിയായ സുജിത്ത് ഭക്തനാണ് ആനവണ്ടി.കോം ബ്ലോഗിന്റെ സൃഷ്‌ടാവ്‌ .www.ksrtcblog .com എന്ന വെബ് സൈറ്റ് ആണ് ആദ്യം തുടങ്ങിയത് പിന്നീട് www.anavandi.com എന്ന സൈറ്റും തുടങ്ങി.നവമാധ്യമങ്ങളിൽ ഹിറ്റായ ഈ രണ്ടു വെബ്സൈറ്റുകൾക്കും ഇന്ന് അഞ്ചുലക്ഷത്തോളം ഫോള്ളോവെഴ്‌സും ദിനം പ്രതി 30000 സന്ദർശകരുമുണ്ട്
എന്നാൽ ഈ ജനകിയ ബ്ലോഗിന്റെ പ്രവർത്തനം നിർത്തലാക്കണമെന്നുള്ള എം ഡി ആന്റണി ചാക്കോയുടെ ഉത്തരവ് ബ്ലോഗിനുമേൽ കരിനിഴൽലായിപതിഞ്ഞിരിക്കുകയാണ് .

പ്രതിഷേധം ബ്ലോഗായപ്പോൾ ……

ബാംഗ്ലൂരിൽ ഇൻഫോർമേഷൻ സയൻസ് വിദ്ധാർഥിയായിരുന്ന സുജിത്ത് നാട്ടിലേയ്ക്കുള്ള യാത്രക്കിടെ ആനവണ്ടിയിൽ നിന്നു അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളിൽ നിന്നുമാണ് അനവണ്ടിക്കൊരു ബ്ലോഗ് എന്ന ആശയം തലയിൽ ഉദിച്ചത് .ഒരിക്കലും നന്നാകില്ല എന്നു തീരുമാനിച്ച കെ എസ് ആർ ടിസിയെ മെരുക്കാൻ ബ്ലോഗാണ് നല്ല മരുന്നെന്നു സുജിത്ത് തീരുമാനിച്ചു .അങ്ങനെ 2008 ലാണ്സുജിത്ത് ബ്ലോഗ് ആരംഭിക്കുന്നത് .ഏതാനും കുറിപ്പുകളും ചിത്രങ്ങളും ആയി തുടങ്ങിയ ബ്ലോഗിന് പ്രചാരം പെട്ടന്ന് വർധിക്കുകയായിരുന്നു.ഇതോടെ സുജിത്തും സുഹൃത്ത് ആന്റണി യും ശങ്കറും ചേർന്ന് ബ്ലോഗിനെ കുടുതൽ സജീവമാക്കി. ഫോട്ടോകൾക്കും ബസ്സിന്റെ സമയത്തിനു മായി അവർ ഡിപ്പോകളിൽ കയറി ഇറങ്ങി .എന്നാൽ പല ഡിപ്പോകളിൽ നിന്നും അവർക്കു യോജിച്ച ഒരു സഹകരണം ഉണ്ടായില്ല . അവർ വിവരാവകാശ നിയമപ്രകാരം സമയവും മറ്റും ശേഖരിച്ചു.ഫെയിസ്‍ബുക്കിലെ ആനവണ്ടി എന്ന പേജും ഇപ്പോൾ ഹിറ്റാണ്.കെ എസ് ആർടിസിയെ ആശ്രയിച്ചു യാത്ര ചെയ്യുന്ന ലക്ഷകണക്കിന് ആളുകൾക്കാണ് ഇതിടെ സേവനം കൊണ്ടു ഗുണമുണ്ടായത് .
നന്നാകൂലഅമ്മാവാ തല്ലേണ്ട …..
കെ എസ് ആർ ടിസിയുടെ ട്രെഡ്‌മാർക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നുവെന്നും ബ്ലോഗിലൂടെ കെ എസ് ആർ ടിസിയുടെ പ്രതിച്ഛായ തകർക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ബ്ലോഗ് ഉടമയ്ക്ക് കെ എസ് ആർ ടിസി എം ഡി കത്തയച്ചിരിക്കുന്നത് ബസുമായി ബന്ധപ്പെട്ട വിവരങ്ങൾ ബ്ലോഗിലൂടെ പങ്കു വയ്ക്കരുത് എന്ന നിർദ്ദേശവും കത്തിലുണ്ട് .കെ എസ് ആർ ടിസിയെ ഉപയോഗിച്ചു ബ്ലോഗ് നടത്തുകയും അതിലൂടെ സാമ്പത്തികനേട്ടം ഉണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് ഈ നടപടി .എന്നാൽ കെ എസ് ആർ ടിസിക്കു കൂടുതൽ പ്രചാരണം നേടികൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള പ്രവർത്തനമാണ് ഞങ്ങളുടേതെന്നു സുജിത്ത് പറയുന്നു.