വി.എസ് അച്യുതാനന്ദന്‍ സിനിമയിൽ അഭിനയിയ്ക്കുന്നു

single-img
1 July 2016

349385-achuthanandanകൂത്തുപറമ്പിലെ ദൃശ്യ ആര്‍ട്‌സ് ക്ലബ് എന്ന കൂട്ടായ്മയുടെ ‘ക്യാമ്പസ് ഡയറി’ എന്ന ചിത്രത്തിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അഭിനയിയ്ക്കുന്നു.വി.എസ് അച്യുതാനന്ദനായി തന്നെയാണ് അദ്ദേഹം സിനിമയില്‍ വരുന്നത്. സി.കെ ജീവന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കുപ്പിവെള്ള കമ്പനിയിലേക്കു വെള്ളം കടത്തുന്നതിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തുന്ന വി.എസ് അച്യുതാനന്ദനെയാണ് വി.എസ് സിനിമയില്‍ അവതരിപ്പിക്കുക. ഷൂട്ടിങ്ങിനായി ജൂലൈ 9ന് വി.എസ് കൂത്തുപറമ്പിലെത്തും. വി.എസിനു പുറമേ സുദേവ് നായര്‍, ജോയി മാത്യു, ഗൗതമി നായര്‍, കോട്ടയം നസീര്‍, മാമുക്കോയ, തലൈവാസല്‍ വിജയ് തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. സി.കെ സരസപ്പനും സജയ് ആലക്കണ്ടിയുമാണ് നിര്‍മാതാക്കള്‍.