അഗ്രയിൽ രണ്ട് യുവതികളെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു

single-img
1 July 2016

gang-rape_1467279759

ഉത്തര്‍പ്രദേശിയെ ആഗ്രഹയില്‍ സംഗീത നൃത്ത സംഘത്തിലെ മൂന്ന് സ്ത്രീകളെ പരിപാടി കഴിഞ്ഞ് പോകവെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി. ഇതില്‍ രണ്ട് പേരെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ഒരു ഡസനോളം പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഇവരില്‍ രാജ്, ജിതേന്ദര്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.

സംഗീത പരിപാടി സംഘടിപ്പിച്ചത് ഇവരാണെന്ന് പോലീസ് അറിയിച്ചു. സംഘത്തിലെ അംഗങ്ങളുമാണിവര്‍. ജൂണ്‍ 25ന് പരിപാടിക്കു ശേഷമാണ് യുവതികളെ തട്ടിക്കൊണ്ടുപോയത്. സംഘത്തിലുണ്ടായിരുന്ന ഗര്‍ഭിണിയായ മറ്റൊരു യുവതിയെ സംഘം ആക്രമിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.

ഒരു തോക്കും മറ്റൊരു ആയുധവും തങ്ങള്‍ക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തതെന്നും കാറിന്റെ ഡ്രൈവറേയും അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും മറ്റൊരു സ്ത്രീ പറഞ്ഞു. ഗര്‍ഭിണി ആയിരുന്നതിനാല്‍ തന്നെ ആക്രമിച്ചില്ലെന്ന് മൂന്നാമത്തെ യുവതി വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.