ഗുജറാത്തിൽ കണക്കിൽ 90 ശതമാനം മാര്‍ക്ക് നേടിയ കുട്ടിയ്ക്ക് ത്രികോണത്തിന് വശങ്ങള്‍ നാലു

single-img
1 July 2016

rgb-triangle

ഗുജറാത്തിൽ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിയ്ക്കുന്ന ഉദ്യോഗസ്ഥർ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളുടെ ഉത്തരങ്ങൾ കേട്ട് ഞെട്ടി.ത്രികോണത്തിന് വശങ്ങളെത്ര എന്ന ചോദ്യത്തിന് കണക്കിന് 90 ശതമാനം മാര്‍ക്ക് നേടിയ കുട്ടി നല്‍കിയ മറുപടി ‘നാല്’ എന്നതായിരുന്നു.കണക്കിന് ഒബ്ജക്ടീവ് പരീക്ഷയില്‍ 80 മുതല്‍ 95 ശതമാനം വരെ നേടിയ കുട്ടികള്‍ സബ്ജക്ടീവ് വിഭാഗത്തില്‍ ‘പൂജ്യം’ മാര്‍ക്ക് നേടിയതാണ് അന്വേഷണത്തിലേയ്ക്ക് നയിച്ചത്. ആരോപണത്തെ തുടര്‍ന്ന് ഹിയറിങിന് വിളിപ്പിച്ച 500 വിദ്യാര്‍ത്ഥികളോടാണ് കണക്കിലെ അടിസ്ഥാന ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍, രണ്ടക്ക നന്പര്‍ ഗുണിയ്ക്കാനും കുറയ്ക്കാനും പോലും അറിയില്ലാത്തവരായിരുന്നു ഏറെയും.

പരീക്ഷാ ഹാളിലെ സിസിടിവി ക്യാമറ മറച്ച് ക്ലാസില്‍ നിന്ന അധ്യാപിക ഉത്തരങ്ങള്‍ പറഞ്ഞ് തന്നിരുന്നതായി പല വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരീക്ഷ നടന്ന് മൂന്ന് മാസം കഴിഞ്ഞതിനാല്‍ പാഠഭാഗങ്ങള്‍ മറന്നു പോയെന്ന നിലപാടാണ് ഒരു വിഭാഗം കുട്ടികള്‍ സ്വീകരിച്ചത്. അതസമയം ഉത്തരം അറിയില്ലെന്ന് തുറന്ന് സമ്മതിച്ച കുട്ടികളും ഉണ്ട്.