ടിന്നിലടച്ച ഭക്ഷണം സ്ഥിരമായി കഴിയ്ക്കുന്നവർക്ക് അറ്റാക്ക് വരാൻ സാധ്യത

single-img
1 July 2016

canned-food-drive-posters-21241533_BG1ടിന്നിലടച്ച ഭക്ഷണം മനുഷ്യന് സമയലാഭം പ്രധാനം ചെയ്യുന്നുണ്ട് .പക്ഷെ ഈ സമയലാഭം ലോൺ എടുക്കുന്നതിനുതുല്യമാണ്. പലിശയും കൂട്ടുപലിശയും ചേർത്തു ഇരട്ടി സമയം നമ്മൾ പാഴാക്കേണ്ടി വരും.ഇങ്ങനെയുള്ള ഭക്ഷണത്തിന്റെ സ്ഥിരമായ ഉപയോഗം ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ടിന്നിന്റെ ഉള്ളിൽ കോട്ടിങിനായി ഉപയോഗിക്കുന്ന ബിസ്ഫിനോൾ A (BPA ) ശരീരത്തിൽ പ്രവേശിക്കുന്നു ഇത് ഹൃദയ സംബന്ധമായ രോഗങ്ങളും,ഡയബെറ്റിസ് ഉണ്ടാകുന്നതിനും കാരണമാകുന്നു. ഗവേഷകർ നടത്തിയ പഠനങ്ങളിൽ നിന്നു ടിന്നിലടച്ച ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിൽ ഉയർന്ന അളവിലുള്ള BPA കണ്ടെത്തുകയായിരുന്നു. ഇവരിൽ ഭൂരിപക്ഷം പേരും ഡയബെറ്റിസ് ഉള്ളവരായിരുന്നു.