പെരുന്നാൾ എത്താറായി അറിഞ്ഞോളു കുറച്ചു മൈലാഞ്ചി വിശേഷങ്ങൾ

single-img
1 July 2016

Top-18-Arabic-Mehandi-Designs-For-hands-And-Feetഒരു സാധാരണ പച്ചയില….അതിനെ അരച്ചു കുഴമ്പാക്കി കൈയിൽ തേച്ചാൽ നിറം കിട്ടും ആരുകണ്ടുപിടിച്ചതാണെങ്കിലും നമ്മുടെ സൗന്ദര്യ സംസ്കാരത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു ഈ മൈലാഞ്ചി.മൈലാഞ്ചിയിടൽ എന്നത് വിവാഹത്തിനുള്ള ഒരു സുപ്രധാന ചടങ്ങാണ് പലയിടത്തും.പണ്ട് മൈലാഞ്ചി അരച്ചു കൈയിൽ വട്ടത്തിലും നീളത്തിലുമൊക്കെ ഇട്ടിരുന്ന സ്ഥാനത്തു ഇപ്പോൾ ആധുനികത കടന്നുകൂടി. ബ്യുട്ടിപാർലറുകളിൽനിന്നു മോഡേൺ ഡിസൈൻസ് കൈയിൽ മനോഹരമായി അണിഞ്ഞു വിവാഹ ദിനങ്ങളിൽ വധു അവളുടെ കൈകളെ സുന്ദരമാക്കി വെക്കുന്നു

 

നഖം നിറം പിടിപ്പിക്കുക മുതൽ സർവാഭരണ വിഭുഷിതയാക്കാൻ വരെ മെഹന്തി എന്ന മൈലാഞ്ചി ഉപയോഗിക്കുന്നു. മലയുടെ ഡിസൈനുകൾ, അറബിക് ഡിസൈനുകൾ,മുഗൾ,രാജസ്ഥാനി, സർദോസി,നിറം മങ്ങിയ മൈലാഞ്ചി ഡിസൈൻ എന്നു തുടങ്ങി നൂറുകണക്കിന് മെഹന്തി ഡിസൈനുകളാണ് പ്രചാരത്തിലുള്ളത്.ഒരു ആഭരണം പോലും ധരിക്കാതെ മെഹന്ദികൊണ്ടു മാത്രം ആഭരണഭൂഷിതയാകാൻ സാധിക്കും.ഈ ഡിസൈനുകളുടെ പുറത്തു വിവിധ നിറത്തിലുള്ള ഗ്ലിറ്ററിങ് വസ്തുക്കൾ പിടിപ്പിച്ചു മെഹന്ദിയുടെ സൗന്ദര്യം വർദ്ധിപ്പിക്കാം .

 

മൈലാഞ്ചിക്ക് ചുവപ്പു നിറം കൂടുതലായി ലഭിക്കാൻ

1. നാലു കഷ്ണം പുളി,പഞ്ചസാര എന്നിവ ചേർത്തു 10 മിനിറ്റ് വെയ്ക്കുക എന്നിട്ട്‌ ആവിശ്യത്തിന് മൈലാഞ്ചി പൊടിച്ചതും യൂക്കാലിപ്സ് എണ്ണയും ചേർത്തു മിശ്രിതമാക്കുക ഇത്‌ നല്ല നിറം കിട്ടുന്നതിന് സഹായിക്കും.
2.കാപ്പിവെള്ളവും ,നാരങ്ങയുടെ നീരും ,വിനാഗിരിയും,മൈലാഞ്ചിയുടെകൂടെ ചേർത്തു ഉപയോഗിക്കുക.
3.മൈലാഞ്ചി ഇടുന്നതിനു മുൻപായി കൈയിൽ അൽപ്പം യൂക്കാലിപ്സ് എണ്ണ തേക്കുക .ഇത്‌ നിറം വർധിക്കുന്നതിനു സഹായിയ്ക്കും