ഹജ്ജിനെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദിയിൽ പുതിയ ബ്രെയ്സ്‌ലെറ്റ് സംവിധാനം.

single-img
1 July 2016

hajj-info-2016
കഴിഞ്ഞവർഷം ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ മക്കദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹജ്ജിനെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദിയിൽ പുതിയ ബ്രെയ്സ്‌ലെറ്റ് സംവിധാനം ഏർപ്പെടുത്തി.ആളുകളെ തിരിച്ചറിയുന്നതിനും ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനും ഇ ബ്രെയ്സ്‌ലെറ്റ് സഹായിക്കും.

വിവിധ ഭാഷകളിൽ നിർദേശങ്ങൾ ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഹജ് തീർഥാടകർക്ക് ഇ ബ്രെയ്സ്‌ലെറ്റ് സൗകര്യം ഇപ്പോൾ തന്നെയുണ്ട്. വെള്ളം കയറാത്ത ജിപിഎസ് ബ്രെയ്സ്‌ലെറ്റുകൾ ഹജ് കർമങ്ങളെക്കുറിച്ചും പ്രാർഥനാസമയങ്ങളെക്കുറിച്ചും ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനും ഉപയോഗിക്കാം.