മകളുടെ വിവാഹദിനത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു

single-img
1 July 2016

Fireമകളുടെ വിവാഹച്ചടങ്ങിനിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു . പൂങ്കുളം വയലിന്‍കര വീട്ടില്‍ തുളസിയുടെ ഭാര്യ സുനിത(37)യാണ് തീ കൊളുത്തി മരിച്ചത്.

വെളളിയാഴ്‌ച പുലര്‍ച്ചെയാണ്‌ ഇവര്‍ മരണത്തിന്‌ കീഴടങ്ങുകിയത്‌.ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സുനിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാവിലെയായിരുന്നു ആത്മഹത്യശ്രമം നടത്തിയത്‌. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ വിവാഹ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ സുനിത വീടിനുള്ളില്‍ കയറി സ്വയം തീ കൊളുത്തി. സുനിതയുടെ മകള്‍ വ്യത്യസ്ത സമുദായത്തില്‍പ്പെട്ട യുവാവുമായി അടുപ്പത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം ഇവരുടെ വിവാഹം തീരുമാനിച്ചത്.