കക്കൂസ് നിര്‍മ്മിച്ചാല്‍ കബാലി സൗജന്യമായി കാണാം

single-img
1 July 2016

Rajinikanth-Kabali-First-Look-Poster-Revealed

വീട്ടില്‍ കക്കൂസ് നിര്‍മ്മിച്ചാല്‍ സൂപ്പര്‍താരം രജനികാന്തിന്റെ കബാലി സിനിമ സൗജന്യമായി കാണാം പുതുച്ചേരി സര്‍ക്കാരിന്റേതാണ് പുതുമയുളള ഈ ഓഫര്‍. സെല്ലിപ്പെട്ട് പഞ്ചായത്തിലെ നിവാസികള്‍ക്ക് മാത്രമാണ് അവസരം. ജില്ലാ ഗ്രാമീണ വികസന ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ സെല്ലിപ്പെട്ടിലെ പകുതിയിലധികം വീടുകളിലും കക്കൂസില്ലെന്ന് കണ്ടെത്തിയിരുന്നു.മൊത്തം
772 വീടുകളില്‍ 442 ലും കക്കൂസ് നിര്‍മ്മിച്ചിട്ടില്ല.

പുതുച്ചേരിയിലെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി രജനികാന്തിനോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കബാലിയുടെ റിലീസ് ദിനത്തില്‍ ബംഗലൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് എയര്‍ ഏഷ്യയും ഓഫര്‍ നല്‍കിയിരുന്നു..