പെട്രോളിന് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഗതാഗത കമ്മീഷണറുടെ ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതെന്ന് ഗതാഗതമന്ത്രി

single-img
1 July 2016

ckപെട്രോളിന് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിനെതിരെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണ്. ഉത്തരവ് താന്‍ അറിയാതെയാണെന്നും ഗതാഗതമന്ത്രി പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരിയോട് ഗതാഗതമന്ത്രി വിശദീകരണം തേടി. നയപരമായ കാര്യങ്ങൾ നടപ്പാക്കുമ്പോൾ വകുപ്പ് മന്ത്രിയോടോ സർക്കാരിനോടോ ആലോചിക്കണമെന്നാണ് തച്ചങ്കരിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ആലോചനയില്ലാതെ വാർത്താസമ്മേളനം വിളിച്ച് ഉത്തരവ് പരസ്യപ്പെടുത്തിയതിലാണ് സർക്കാർ വിശദീകരണം ആരാഞ്ഞിരിക്കുന്നത്.

പെട്രോളിന് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിറക്കിയിരുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ പരീക്ഷണ അടിസ്‌ഥാനത്തിൽ തീരുമാനം നടപ്പാക്കാനായിരുന്നു ഗതാഗത കമ്മീഷണർ ഉത്തരവിറക്കിയത്.